അജയ് ദേവ്ഗൺ, വിവേക് ഒബ്‌റോയ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാം ഗോപാൽ വർമ സംവിധാനം ചെയ്ത ചിത്രമായിരുന്നു കമ്പനി. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കമ്പനിയിലെ പ്രകടനത്തിന്റെ പേരിൽ മോഹൻലാൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ, മോഹൻലാലിന്റെ അഭിനയത്തിൽ താൻ ആദ്യമൊന്നും അത്ര തൃപ്തനായിരുന്നില്ല എന്ന് പറയുകയാണ് രാം ഗോപാൽ വർമ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വീരപ്പള്ളി ശ്രീനിവാസന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നടത്തിയ പ്രകടനത്തില്‍ ആദ്യമെല്ലാം തനിക്ക് അതൃപ്തി തോന്നി. താൻ മനസ്സിൽ കാണുന്നത് അദ്ദേഹം നൽകുന്നില്ല എന്ന് തോന്നിയപ്പോൾ മോഹന്‍ലാലിനെക്കൊണ്ട് വീണ്ടും വീണ്ടും ടേക്കുകള്‍ എടുപ്പിച്ചു. ഏകദേശം ഏഴ് ടേക്കുകളാണ് ആ രംഗത്തിന് എടുപ്പിച്ചത്. ആ ടേക്കുകൾ നോക്കിയപ്പോൾ ആദ്യ ടേക്ക് തന്നെയാണ് ഏറ്റവും മികച്ചതെന്ന് തനിക്ക് മനസിലായി', എന്നും രാം ഗോപാൽ വർമ അഭിപ്രായപ്പെട്ടു.