2013 ലാണ് ദൃശ്യം റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന റെക്കോര്‍ഡ് ദൃശ്യം സ്വന്തമാക്കിയിരുന്നു. മീന, അന്‍സിബ ഹസന്‍, എസ്‌തേര്‍ അനില്‍, കലാഭവന്‍ ഷാജോണ്‍, നീരജ് മാധവ് എന്നിവരാണ് ദൃശ്യത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. 2021 ല്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ദൃശ്യം 2 റിലീസ് ചെയ്തത്.