കഥയും തിരക്കഥയും അനൂപ് മേനോൻ, മോഹൻലാൽ പ്രണയനായകനാകുന്നു

അഭിറാം മനോഹർ

ബുധന്‍, 19 ഫെബ്രുവരി 2025 (15:45 IST)
നടനും സംവിധായകനുമായ അനൂപ് മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നു. പ്രണയവും വിരഹവും സംഗീതവും ഇഴ ചേര്‍ന്ന റൊമാന്റിക് എന്റര്‍ടൈനറാകും സിനിമ.
 
 തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോങ്ങ് എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ടൈം ലെസ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. അനൂപ് മേനോന്‍ കരിയറില്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയില്‍ നായകനായത് മോഹന്‍ലാല്‍ ആയിരുന്നു.  2022ല്‍ റിലീസ് ചെയ്ത കിങ് ഫിഷ് ആണ് അനൂപ് മേനോന്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍