25 വർഷങ്ങൾക്ക് ശേഷം അജിത്തിനൊപ്പം സിമ്രാൻ, വിടാമുയർച്ചിയിലെ ക്ഷീണം അജിത് ഗുഡ് ബാഡ് അഗ്ലിയിൽ തീർക്കും

അഭിറാം മനോഹർ

ബുധന്‍, 19 ഫെബ്രുവരി 2025 (19:27 IST)
Ajith- Simran
തമിഴില്‍ നിലവിലെ തലമുറയിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളാണ് ദളപതി വിജയും അജിത്കുമാറും. വിജയ് രാഷ്ട്രീയത്തിന്റെ തിരക്കുകളിലേക്കും അജിത് കാര്‍ റേസിങ് തിരക്കുകളിലേക്കും മാറിയത് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയായിരുന്നു. കഴിഞ്ഞ മാസമാണ് അജിത് ചിത്രമായ വിടാമുയര്‍ച്ചി തിയേറ്ററുകളിലെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ വിടാമുയര്‍ച്ചിയിലെ ക്ഷീണം വരാനിരിക്കുന്ന ഗുഡ് ബാഡ് അഗ്ലിയില്‍ അജിത് കുമാര്‍ തീര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 
 ഇപ്പോഴിതാ സിനിമയില്‍ അജിത്തിനൊപ്പം സിമ്രാനും ഒരു പ്രധാനവേഷത്തിലെത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോളിവുഡിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് മുന്‍പ് അവള്‍ വരുവാല(1998), വാലി(1999),ഉന്നൈ കൊട് എന്നൈ തരുവേന്‍(2000) എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍