ജയറാമിന്റെ സ്വത്ത് വിവരങ്ങള്‍, നടന് 40 കോടിയുടെ ആസ്തി, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 6 മെയ് 2024 (10:32 IST)
മൂന്ന് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് ജയറാം. അന്യഭാഷ സിനിമകളില്‍ കൂടുതല്‍ തിളങ്ങാനായ താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കേരളത്തിന് പുറത്താണ്. ജയറാമിന്റെ ആസ്തി വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
നടന് 40 കോടിയിലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ താരത്തിന് അങ്കമാലിയില്‍ ഏകദേശം 7 കോടിയിലധികം രൂപ വിലവരുന്ന വസ്തു ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കൊച്ചിയിലുണ്ടായിരുന്ന ഫാം ഹൗസ് താരം വിറ്റു എന്നാണ് കേള്‍ക്കുന്നത്.ചെന്നൈയിലെ വല്‍സര്‍വാക്കത്തിനടുത്തുള്ള ലക്ഷ്മി നഗറില്‍ യഥാക്രമം 4-6 കോടി വിലമതിക്കുന്ന വീടും ജയറാമിന് സ്വന്തമായി ഉണ്ട്.
 
തിരുവനന്തപുരത്തിന് പുറമെ ബാംഗ്ലൂരും രണ്ട് ഫ്‌ളാറ്റുകളും നടന്റെ കുടുംബത്തിന് സ്വന്തമായി ഉണ്ട്. 80 ലക്ഷം രൂപയാണ് നടന്‍ ഒരു സിനിമയ്ക്കായി വാങ്ങുന്നത്. 3.5 കോടി രൂപയാണ് താരത്തിന്റെ വാര്‍ഷിക വരുമാനം.
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article