Jasmin and Gabri: 'ഗബ്രിയെ ഒഴിവാക്കിയോ?, ഗബ്രിയായിരുന്നു മാച്ച്'; കേട്ട് മടുത്തു, ഒടുവിൽ പ്രതികരിച്ച് ജാസ്മിൻ!
ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ താരമായ ആൾക്കാരാണ് ജാസ്മിനും ഗബ്രിയും. ബിഗ് ബോസ് ഷോയ്ക്കുശേഷം വർക്ക് ചെയ്യുന്നതിനുള്ള സൗകര്യത്തിനായി കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് ജാസ്മിന്റെ താമസം. ഗബ്രി-ജാസ്മിൻ കോംബോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. തനറെ പുതിയ വീഡിയോയിൽ ജാസ്മിനൊപ്പമുള്ളത് മറ്റൊരു യുവാവ് ആണ്. ഗബ്രിയെ ഒഴിവാക്കിയോ?, ഗബ്രിയെ ഇപ്പോൾ വേണ്ട അല്ലേ എന്ന് തുടങ്ങിയ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെയുള്ളത്.
കമന്റുകൾ അതിര് കടന്നതോടെ പ്രതികരിച്ച് ജാസ്മിൻ തന്നെ രംഗത്ത് വന്നു. തനിക്ക് നിരവധി ആൺപിള്ളേരുമായി റിലേഷൻഷിപ്പുണ്ടെന്ന പഴി കേട്ട് മടുത്തു എന്നാണ് ജാസ്മിൻ പറഞ്ഞത്. ദൈവത്തെ ഓർത്ത് എന്തെങ്കിലും ഒരു വീഡിയോ കാണുമ്പോൾ കോമ്പോ ഉണ്ടാക്കി കൊണ്ടുവരുന്ന പരിപാടി ഇതിലെങ്കിലും ഒന്ന് നിർത്തുക. ആങ്ങളയെപ്പോലെ കാണുന്ന കുറച്ച് ആൺപിള്ളേരാണ്... മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി... എന്നാണ് ജാസ്മിൻ കുറിച്ചത്.