രജനികാന്തിന്റെ 25 ദിവസങ്ങള്‍, ആഘോഷമാക്കി ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (14:44 IST)
രജനികാന്തിന്റെ 'ജയിലര്‍' ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളില്‍ എത്തിയത്. വിജയകരമായ 25 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് നിര്‍മാതാക്കള്‍. മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ്കുമാറാണ്. 25 ദിവസങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷത്തിലാണ് ആരാധകര്‍.
 
650 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം ഇതിനകം തന്നെ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ജയിലര്‍ കാണാനുള്ള തിരക്ക് ഒഴിയുന്നില്ല.
 
തിയേറ്ററുകളില്‍ പടക്കം പൊട്ടിച്ചാണ് ആരാധകര്‍ 25-ാം ദിവസം ആഘോഷിച്ചത്.തിയേറ്ററിന് പുറത്ത് രജനികാന്തിന്റെ പുതിയ ബാനറുകള്‍ അവര്‍ ഉയര്‍ത്തി.ചെന്നൈയിലെ പല തിയേറ്ററുകളും ആരാധകര്‍ക്ക് ഫാന്‍സ് ഷോകള്‍ നടത്തി.
 
ചിത്രം സെപ്റ്റംബര്‍ 7 ന് ഒ.ടി.ടി റിലീസ് ആകും.ജയിലറിന്റെ വിജയത്തിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ രജനികാന്ത് മുന്നിലെത്തി എന്നാണ് വിവരം.
 
 രജനികാന്ത്, രമ്യ കൃഷ്ണന്‍, തമന്ന, ശിവ രാജ്കുമാര്‍, മോഹന്‍ലാല്‍, ടൈഗര്‍ ഷ്‌റോഫ്, വിനായകന്‍, സുനില്‍, യോഗി ബാബു, മിര്‍ണ, വസന്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article