ഫ്രീ ടൈം കിട്ടിയാല്‍ രണ്ട് പെഗ് അടിക്കുക; തന്റെ ഭ്രമത്തെ കുറിച്ച് ജഗതി

Webdunia
തിങ്കള്‍, 7 ഫെബ്രുവരി 2022 (15:29 IST)
മലയാളികളുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടനാണ് ജഗതി ശ്രീകുമാര്‍. ജഗതിയുടെ പഴയ അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൈരളി ടിവിയിലെ ജെ.ബി.ജങ്ഷനിലാണ് തന്റെ ജീവിതത്തിലെ ഭ്രമം എന്താണെന്ന് ജഗതി വെളിപ്പെടുത്തുന്നത്. ഫ്രീ ടൈം കിട്ടിയാല്‍ തനിച്ചിരുന്ന് രണ്ട് പെഗ് അടിക്കുന്നതാണ് തന്റെ ഏറ്റവും വലിയ ഭ്രമമെന്ന് ജഗതി പറയുന്നു. നന്നായി പുകവലിച്ചിരുന്നു. പിന്നീട് അമ്മ നല്‍കിയ ഉപദേശം കേട്ടാണ് പുകവലി നിര്‍ത്തിയതെന്നും ജഗതി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article