ഒരു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു,'കെജിഎഫ് 2'ന് ശേഷം 'യഷ് 19', ടൈറ്റില്‍ പ്രഖ്യാപനം ഡിസംബര്‍ എട്ടിന്

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (15:01 IST)
കെജിഎഫ് സിനിമകളിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് യഷ്. കെജിഎഫ് രണ്ട് റിലീസായി ഒരു വര്‍ഷം കഴിഞ്ഞിട്ടും തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് നടന്‍ ഒരു വിവരവും നല്‍കിയിരുന്നില്ല. കരിയറിലെ പത്തൊമ്പതാമത് സിനിമയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് യഷ്. 
 
ചിത്രത്തിന്റെ ടൈറ്റില്‍ ഡിസംബര്‍ 8 ന് റിലീസ് ചെയ്യും. എക്‌സിലൂടെ യഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എട്ടാം തീയതി രാവിലെ 9 55ന് ടൈറ്റില്‍ പ്രഖ്യാപിക്കും.
<

It’s time… 8th December, 9:55 AM.
Stay tuned to @KvnProductions #Yash19 pic.twitter.com/stZYBspuxY

— Yash (@TheNameIsYash) December 4, 2023 >
നിലവില്‍ 'യഷ് 19' എന്നാ പേരിലാണ് സിനിമ നിലവില്‍ അറിയപ്പെടുന്നത്. സിനിമ പ്രേമികളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പ് വെറുതെ ആവില്ല എന്നു പ്രതീക്ഷിക്കാം. 
 
 
  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article