ജയറാം ഇനി മലയാളത്തിലേക്ക് ഇല്ലേ?2024ല്‍ വരാനിരിക്കുന്നതെല്ലാം അന്യഭാഷ ചിത്രങ്ങള്‍!

കെ ആര്‍ അനൂപ്

ശനി, 27 ജനുവരി 2024 (09:17 IST)
Jayaram
മലയാളം സിനിമ ലോകം വര്‍ഷങ്ങളായി കാത്തിരുന്ന തിരിച്ചുവരവാണ് 2024 ന്റെ തുടക്കത്തില്‍ ജയറാമിനെ ലഭിച്ചത്. 'എബ്രഹാം ഓസ്ലര്‍' പ്രദര്‍ശനം തുടരുമ്പോള്‍ ആരാധകരുടെ മുന്നില്‍ ഒരു ചോദ്യം കൂടി ഉയരുന്നുണ്ട്. എന്തുകൊണ്ട് മലയാളത്തില്‍ ജയറാം പുതിയ സിനിമകള്‍ പ്രഖ്യാപിക്കുന്നില്ല എന്നതാണ് അത് ? ഇനി അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളും മലയാളത്തില്‍ നിന്നുള്ളതല്ല.
 
'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' അഥവാ ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് വിജയ് ഉള്‍പ്പെടെയുള്ള താരങ്ങള്‍. മലയാളത്തില്‍ നിന്ന് ജയറാമും സിനിമയുടെ ഭാഗമാണ്. തുപ്പാക്കിക്ക് ശേഷം വിജയ് ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നു എന്നതാണ് പ്രധാന ആകര്‍ഷണം.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് കേള്‍ക്കുന്നത്.
 
വെങ്കട്ട് പ്രഭു തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു തമിഴ് കോമഡി ചിത്രമാണ് പാര്‍ട്ടി. ജയ്, മിര്‍ച്ചി ശിവ, സത്യരാജ്, രമ്യാ കൃഷ്ണന്‍, നാസര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജയറാമും ഉണ്ട്.ALSO READ: അവൻ കളിക്കുന്നത് കാണുമ്പോൾ പന്ത് തിരിച്ചെത്തിയ പോലെ: ആർ അശ്വിൻ
 
സംവിധായകന്‍ ഷങ്കറും രാംചരണും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയില്‍ ജയറാമും അഭിനയിക്കുന്നുണ്ട്. ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് കേള്‍ക്കുന്നത്.കാര്‍ത്തിക് സുബ്ബരാജിന്റെ ആണ് കഥ.രാം ചരണ്‍, കിയാര അദ്വാനി, എസ് ജെ സൂര്യ,അഞ്ജലി തുടങ്ങിയ താരനിര അണിനിരക്കുന്നു.ALSO READ: കണ്ണൂര്‍ സ്‌ക്വാഡിലെ പോലീസുകാരന്‍, പുതിയ സിനിമയുമായി അങ്കിത് മാധവ്,'മൃദുഭാവേ ദൃഢകൃത്യേ'റിലീസിന് ഒരുങ്ങുന്നു
 
തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം എന്ന ചിത്രമാണ് ജയറാമിന്റെ ഒടുവില്‍ റിലീസ് ആയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍