ആണ്‍ പെണ്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് അവര്‍ ഇത് വ്യക്തമാക്കിയത്.
സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്നുവെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധികള്‍ പറഞ്ഞു. സിനിമയുടെ പേരും നഗ്‌നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി വ്യക്തമാക്കി.
സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഭരതനും പത്മരാജനുമൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം മറക്കാനാവില്ലെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഓര്‍മിപ്പിച്ചു.