ചൂടന്‍ ചിത്രങ്ങള്‍ക്കു ചൂടന്‍ മറുപടിയുമായി ഹിമ

Webdunia
ശനി, 28 ജൂണ്‍ 2014 (12:10 IST)
ഇന്റര്‍നെറ്റില്‍ വൈറലായ തന്റെ ചിത്രത്തിനു മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് നടിയായ ഹിമ ശങ്കര്‍ ശീമാട്ടി.

രൂപേഷ പോള്‍  സംവിധാനം ചെയ്യാനിരുന്ന എസ്തറ്റിക്‌സ് എന്ന സിനിമയുടെ പോസ്റ്ററുകളാണ് വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത്. അര്‍ദ്ധനഗ്നമായാണ് ഹിമ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നത്.

മറുപടിയില്‍ 4 വര്‍ഷം മുന്‍പ് ചെയ്യേണ്ടിയിരുന്ന ഒരു സിനിമ ആയിരുന്നു  എസ്തറ്റിക്‌സ് എന്നും പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നെന്നും നഗ്നത ഒരു പാപമല്ലെന്നും താന്‍ ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണെന്നും ശരീരം കാണിക്കണമെന്നു തൊന്നുമ്പോള്‍ കാണിക്കുമെന്നും ഹിമ പറയുന്നു.

ഇന്റര്‍നെറ്റില്‍ തരംഗമായ തന്റെ പോസ്റ്ററുകളുടെ പേരില്‍  നേരിടേണ്ടി വന്ന സദാചാര ആക്രമണങ്ങള്‍ക്കെതിരെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റിലൂടെ പ്രതികരിച്ചത്.