സാമ്പത്തികത്തിന്റെ പേരില്‍ ഇതുവരെ സിനിമ ഉപേക്ഷിച്ചിട്ടില്ല:ഇര്‍ഷാദ് അലി

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജൂലൈ 2023 (15:05 IST)
25 വര്‍ഷങ്ങളായി മലയാള സിനിമയില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ ഇര്‍ഷാദ് അലി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് തന്നെയല്ല ആവശ്യം തനിക്കാണ് സിനിമയെ കൂടുതല്‍ ആവശ്യമെന്ന് നടന്‍ പറയാറുണ്ട്. 1998-ല്‍ പുറത്തിറങ്ങിയ 'പ്രണയവര്‍ണ്ണങ്ങള്‍' തുടങ്ങി ഒടുവില്‍ റിലീസായ രാമരാജ്യം എന്ന ചിത്രം വരെ എത്തിനില്‍ക്കുകയാണ് നടന്റെ കരിയര്‍. ഇതിനിടയില്‍ സാമ്പത്തിക ത്തിന്റെ പേരില്‍ ഇതുവരെയും സിനിമ ഉപേക്ഷിച്ചിട്ടില്ല എന്നാണ് ഇര്‍ഷാദ് പറയുന്നത്.
 
'സാമ്പത്തികത്തിന്റെ പേരില്‍ ഇതുവരെ സിനിമ ഉപേക്ഷിച്ചിട്ടില്ല. ഇത്രയും പണം കിട്ടിയാലെ ഞാന്‍ അഭിനയിക്കൂ എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഞാന്‍ എന്റെ ശമ്പളം പറയും, അവര്‍ വിലപേശും. ഒരിക്കലും ഇഷ്ടപ്പെട്ട കഥാപാത്രം പണം കുറവാണെന്ന പേരില്‍ കളഞ്ഞിട്ടില്ല',- ഇര്‍ഷാദ് അലി പറഞ്ഞു.
 
നവാഗതനായ സി സി സംവിധാനം ചെയ്യുന്ന 'കൊറോണ ധവാന്‍' റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article