ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം, 'എസ്‌കെ 20' വരുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 28 മാര്‍ച്ച് 2022 (12:02 IST)
തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിന്റെ തിരക്കിലാണ് നടന്‍ ശിവകാര്‍ത്തികേയന്‍. എസ്‌കെ 20' എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. നായികയായി യുക്രൈന്‍ താരം മറിയ റ്യബോഷപ്ക ചിത്രത്തിലുടനീളം ഉണ്ടാകും. നടന്‍ വെങ്കിടേഷും 'എസ്‌കെ 20'ന്റെ ഭാഗമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
 
 വെങ്കിടേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.
 ചിത്രത്തിന്റെ ഷൂട്ടിംഗ് മേയില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
കെ വി അനുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യരാജ്,പ്രേംഗി അമരെന്‍, പ്രാങ്ക്‌സ്റ്റെര്‍ രാഹുല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിലും തെലുങ്കിലുമായി സിനിമ ചിത്രീകരിക്കും.
 
ശ്രീ വെങ്കടേശ്വരന്‍ സിനിമാസ് എല്‍എല്‍പിയാണ് എസ്‌കെ ചിത്രം നിര്‍മിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രാഹണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍