തിയേറ്ററുകളിലേക്ക് ഇല്ല, കീര്‍ത്തി സുരേഷിന്റെ 'സാനി കായിധം' റിലീസ് ഏപ്രിലില്‍

കെ ആര്‍ അനൂപ്

ബുധന്‍, 23 മാര്‍ച്ച് 2022 (15:00 IST)
കീര്‍ത്തി സുരേഷ് ഇതുവരെ ചെയ്യാത്ത വേറിട്ട കഥാപാത്രത്തെയാണ് 'സാനി കായിധം' എന്ന തമിഴ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമ തിയേറ്റര്‍ റിലീസ് ഒഴിവാക്കിയെന്നും OTT പ്ലാറ്റ്ഫോമില്‍ പ്രീമിയര്‍ ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
 
ഏപ്രില്‍ 7 ന് ഒ.ടി.ടിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം.എന്നാല്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
 
സംവിധായകന്‍ സെല്‍വരാഘവന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് കീര്‍ത്തി സിനിമയില്‍ ഉണ്ടാക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍