വിജയും മഹേഷ് ബാബുവും, തെന്നിന്ത്യന്‍ സിനിമാലോകത്തെ വമ്പന്‍ റിലീസുകള്‍, ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി ഇരുവരുടെയും ചിത്രങ്ങളിലെ ഗാനങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ഫെബ്രുവരി 2022 (10:18 IST)
വിജയുടെ ബീസ്റ്റ്, തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ സര്‍കാരു വാരി പാട്ട തുടങ്ങിയ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്.തെന്നിന്ത്യന്‍ സിനിമാലോകത്തെ വമ്പന്‍ റിലീസുകള്‍.
 
ദളപതി വിജയുടെ ബീസ്റ്റിലെ അറബിക് കുത്ത് ഗാനവും മഹേഷ് ബാബുവിന്റെ സര്‍കാരു വാരി പാട്ടയിലെ കലാവതി ഗാനവും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു.

ബീസ്റ്റ്
 
വിജയ് ചിത്രം ബീസ്റ്റിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ അറബിക് കുത്ത് എന്ന ആദ്യ ഗാനം നേരത്തെ പുറത്തിറക്കിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും ജോണിതാ ഗാന്ധിയും ചേര്‍ന്നാണ്.
സര്‍കാരു വാരി പാട്ട
 
മഹേഷ് ബാബുവും കീര്‍ത്തി സുരേഷും അഭിനയിച്ച സര്‍കാരു വാരി പാട്ടയുടെ നിര്‍മ്മാതാക്കള്‍ വാലന്റൈന്‍സ് ഡേ സ്പെഷ്യലായി കലാവതി എന്ന ആദ്യ സിംഗിള്‍ പുറത്തിറക്കിയിരുന്നു. അനന്ത ശ്രീറാം എഴുതിയ വരികള്‍ക്ക് തമന്‍ സംഗീതമൊരുക്കി.സിദ് ശ്രീറാം ആലപിച്ച ഗാനം കേള്‍ക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍