ഇത് മലയാളികൾ കാത്തിരുന്ന കുഞ്ഞാലി മരയ്ക്കാർ, മമ്മൂട്ടിക്കല്ലാതെ മറ്റാർക്ക് കഴിയും?

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (14:57 IST)
ചരിത്ര സിനിമകൾ ചെയ്യാനൊരുങ്ങുന്ന ഏതൊരു സംവിധായകന്റേയും മനസിൽ ആദ്യം വരുന്ന മുഖം മമ്മൂട്ടിയുടേതായിരുന്നു. വടക്കൻ വീരഗാഥ മുതൽ ഇപ്പോൾ മാമാങ്കത്തിൽ വരെ എത്തി നിൽക്കുന്നു ആ യാത്ര. മാമാങ്കത്തിനു ശേഷം ഒരിക്കൽ കൂടി മമ്മൂട്ടിയെ ചരിത്ര വേഷത്തിൽ കാണാനാകും. കുഞ്ഞാലി മരയ്ക്കാരായി മമ്മൂട്ടി എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ.
 
ചരിത്ര വേഷങ്ങൾ മമ്മൂട്ടി അല്ലാതെ മറ്റാര് ചെയ്താലും പെർഫക്ഷൻ വരില്ലെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. ചരിത്രത്തോട് നീതി പുലർത്തുന്ന കുഞ്ഞാലി ആകാൻ മമ്മൂട്ടിക്ക് കഴിയും. മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ഞാലി മരയ്ക്കാരുടെ ഒരു ക്യാരക്ടർ പെൻസിൽ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 
 
നടൻ സിദ്ദിഖ് ആണ് തന്റെ ഫേസ്ബുക്കിലൂടെ ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റിനു കീഴെ വരുന്ന കമന്റുകൾ തന്നെ വ്യക്തമാക്കുന്നുണ്ട് ‘കുഞ്ഞാലി മരയ്ക്കാറിനായി’ ആരാധകർ എത്രത്തോളം കാത്തിരിക്കുന്നു എന്ന്. എല്ലാം പൂര്‍ത്തിയായതിന് ശേഷം ഏറ്റവും പെര്‍ഫെക്ഷനോടെ കുഞ്ഞാലിമരക്കാര്‍ ചിത്രീകരിക്കാനാണ് മമ്മൂട്ടിയും സന്തോഷ് ശിവനും ആലോചിക്കുന്നത്. 
 
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ ഒരു ചരിത്ര സിനിമയാണ്. അതുകൊണ്ട് തന്നെ സമയമെടുക്കുമെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ എത്തില്ലെന്നും സൂചനയുണ്ട്. പക്ഷേ, ഇതിനേ കുറിച്ച് അണിയറ പ്രവർത്തകർ ഒന്നും അറിയിച്ചിട്ടില്ല. അതിനാൽ, ചരിത്രം പറയുന്ന കുഞ്ഞാലി മരയ്ക്കാരിനായി, മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാരിനായി കാത്തിരിക്കുകയാണ് ആരാധകർ. 

അനുബന്ധ വാര്‍ത്തകള്‍

Next Article