3അല്ല 4 മില്യണ്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, 'ഗോള്‍ഡ്' ടീസര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 23 മാര്‍ച്ച് 2022 (15:01 IST)
അല്‍ഫോണ്‍സ് പുത്രന്‍-പൃഥ്വിരാജ് ചിത്രം 'ഗോള്‍ഡ്' ടീസര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്.ആദ്യ 15 മണിക്കൂര്‍ കൊണ്ട് മൂന്ന് മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ടീസര്‍ അടുത്ത 3 മണിക്കൂറുകള്‍ കൊണ്ട് നാലു മില്യണ്‍ കാഴ്ചക്കാരിലേക്ക് എത്തി.
ഏഴ് വര്‍ഷത്തിന് ശേഷം എത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇതിനുപിന്നില്‍. പൃഥ്വിരാജിനൊപ്പം നയന്‍താരയും ഒന്നിച്ച ഗോള്‍ഡ് ടീസര്‍ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു.
 
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ടീസര്‍.ജോഷി എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സുമംഗലി ഉണ്ണികൃഷ്ണനായി നയന്‍താരയും ചിത്രത്തിലുടനീളം ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article