കേരളത്തിന് അഭിമാനിക്കാൻ ഈമയൗ; ഗോവ ചലച്ചിത്രമേളയിൽ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍, ചെമ്പന്‍ വിനോദ് മികച്ച നടന്‍

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (10:37 IST)
ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കേരളത്തിന്റെ അഭിമാനമായുര്‍ത്തി മലയാള ചിത്രം ഈമയൗ. ഈ ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയപ്പോൾ മികച്ച നടനുള്ള പുരസ്‌കാരം ചെമ്ബന്‍ വിനോദിനേയും തേടിയെത്തി.
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ മികച്ച നടനും സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
 
മില്‍ക്കോ ലാസറോവ് സംവിധാനം ചെയ്ത അഗ പ്രത്യേക ജൂറി പുരസ്‌കാരവും റോമന്‍ ബോണ്ടാര്‍ച്ചുക്ക് സംവിധാനം ചെയ്ത വോള്‍ക്കാനോ പ്രത്യേക പരാമര്‍ശവും നേടി. കഴിഞ്ഞ വര്‍ഷം ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വ്വതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article