'ഓൾ ദി ബെസ്റ്റ് മമ്മൂക്ക’ - മമ്മൂട്ടിയുടെ ഗാനഗന്ധർവ്വന് ‘ഗാനഗന്ധർവ്വന്റെ’ വക കിടിലൻ വിഷസ്

എസ് ഹർഷ
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (10:05 IST)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ഗാനഗന്ധര്‍വ്വന്‍ തീയറ്ററുകളിലെത്തിയിരിക്കുകയാണ്.  രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഗാനഗന്ധർവ്വന് അഭിനന്ദനങ്ങളുമായി റിയൽ ഗാനഗന്ധർവ്വൻ യേശുദാസും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ആശംസകൾ അറിയിച്ചത്. 
 
മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഗാനഗന്ധര്‍വ്വനിലേതെന്നാണ് സൂചന.
ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്.
 
അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

അനുബന്ധ വാര്‍ത്തകള്‍

Next Article