മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗ്രേറ്റ്ർ ഫാദർ. വരികയാണ് ദി ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി. ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം അറിയിച്ചത്. ക്രൂ മുഴുവന്‍ ചേര്‍ന്നുള്ള ഫോട്ടോയും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്താണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം പുറത്ത് വിട്ടത്.
ഈ സിനിമയ്ക്ക് ഒരുപാട് സവിശേഷതകളുണ്ട്. പതിവുരീതികളെ എല്ലാം പൊളിച്ചെഴുതുന്ന ചിത്രമായിരിക്കും ഇത്. ഡിസംബര്‍ ആദ്യം ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത് വിടാനാണ് പദ്ധതിയിടുന്നത്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. എന്നാല്‍ അതുമാത്രമല്ല കഥ. വലിയൊരു സസ്പെന്‍സ് ഫാക്ടര്‍ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിലുണ്ട്.
ചിത്രത്തെ കുറിച്ച് ഒരു തരത്തിലുള്ള മുന്‍വിധികളും പ്രേക്ഷകര്‍ക്കില്ല. ചിത്രീകരണ സമയത്ത് ലൊക്കേഷനിൽ പത്ര മാധ്യമങ്ങളൾക്ക് വിലക്കായിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് രഹസ്യമാക്കാന്‍ ശ്രമിച്ചുവെങ്കിലും ചിത്രീകരണത്തിനിടെ നടന്‍ പല പരിപാടികളിലും പങ്കെടുത്തതിനാൽ ഗെറ്റപ്പ് രഹസ്യമാക്കാൻ കഴിഞ്ഞില്ല. ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.
ആര്യ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്നേഹയും ചിത്രത്തിലുണ്ട്. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് നിർമിക്കുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ.