ദിലീപ് - കാവ്യ വിവാഹം അതീവ രഹസ്യമായിട്ടായിരുന്നു. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. അതിൽ പലരോടും പല കാരണങ്ങൾ പറഞ്ഞാണ് വിവാഹവേദിയിലേക്ക് ക്ഷണിച്ചതെന്ന് വ്യക്തം. ചിലരോട് സിനിമ പൂജ, ക്ഷേത്രത്തിൽ പൂജ എന്നൊക്കെയാണ് പറഞ്ഞത്. ക്ഷേത്രത്തിൽ ഒരു പൂജ ഉണ്ടെന്നു പറഞ്ഞാണ് മേനക സുരേഷിനെ ഭർത്താവ് സുരേഷ് കുമാർ കൊച്ചിയിലേക്ക് കൊണ്ടു വന്നത്.
ഇന്ന് രാവിലെ എട്ട് മണിക്ക് എറണാകുളത്ത് എത്തിയശേഷമാണ് വിവാഹക്കാര്യം താൻ അറിഞ്ഞതെന്ന് മേനക പറയുന്നു. താൻ ആരോടെങ്കിലും ഇതിനെക്കുറിച്ച് പറഞ്ഞാലോ എന്ന് പേടിച്ചായിരിക്കും ചേട്ടൻ ഇക്കാര്യം തന്നോട് മറച്ചവച്ചതെന്ന് മേനക പറയുന്നു. വിവാഹം നടന്ന വേദിയ്ക്ക് പുറത്ത് എഴുതിവെച്ചത് സിനിമ പൂജ എന്നായിരുന്നു.
രാവിലെ 9.30 നും 10.30 ഇടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു വിവാഹം. നിരവധി താരങ്ങൾ ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും അടുത്ത സുഹൃത്തുക്കളെ വ്യാഴാഴ്ച രാത്രി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.