പ്രതിഫലം ഉയര്‍ത്തി ഫഹദ് ഫാസില്‍ ? പുഷ്പയില്‍ വാങ്ങിയതല്ല രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ നടന് ലഭിക്കുന്നത്

കെ ആര്‍ അനൂപ്
ബുധന്‍, 19 ജൂലൈ 2023 (08:53 IST)
ഫഹദിന്റേതായി ഇനി പുറത്തു വരാനിരിക്കുന്ന തെലുങ്ക് ചിത്രമാണ് പുഷ്പ 2.ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പ്രതിനായക വേഷത്തില്‍ അഭിനയിക്കാനായി താരം വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.
 
ആദ്യഭാഗത്തില്‍ സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും പുഷ്പ 2ല്‍ നടന് പ്രാധാന്യം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ പ്രതിഫലത്തിന്റെ കാര്യത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. 
 
പുഷ്പ 2 ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലം 6 കോടിയാണ്. ആദ്യഭാഗത്തില്‍ അഭിനയിച്ചപ്പോള്‍ നടന് ലഭിച്ചത് ഇതിലും കുറവ് തുകയാണ്.
 
പുഷ്പയില്‍ അഭിനയിക്കാന്‍ ഫഹദിനെ ലഭിച്ചത് അഞ്ചു കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.തമിഴ് ചിത്രം മാമന്നന്‍ ആണ് നടന്റെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article