ഒരു മിനിറ്റിന് 1.7 കോടി രൂപ ! ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താര സുന്ദരി ആരാണെന്ന് അറിയണ്ടേ ?

കെ ആര്‍ അനൂപ്

ചൊവ്വ, 18 ജൂലൈ 2023 (10:13 IST)
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മുന്നിലുണ്ടാകും പ്രിയങ്ക ചോയും ദീപിക പദുക്കോണും നയന്‍താരയും ഐശ്വര്യ റായും ഒക്കെ. തെന്നിന്ത്യന്‍ താരങ്ങളെക്കാള്‍ ബോളിവുഡ് നടിമാരാണ് കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ ഒരു തെന്നിന്ത്യന്‍ താരം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രീകരണത്തിന് വേണ്ടി മാത്രം ഇവരൊക്കെ ഒരു സിനിമയ്ക്ക് പ്രതിഫലത്തിന്റെ പകുതിയോളം വാങ്ങിയതാണ് പുതിയ ചര്‍ച്ച. 
 
സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി മാറിയ പുഷ്പയിലെ ഗാനരംഗത്ത് അഭിനയിക്കാനാണ് സാമന്ത റെക്കോര്‍ഡ് പ്രതിഫലം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിന് മുമ്പ് തന്നെ അല്ലു അര്‍ജുന്‍ ചിത്രത്തിലെ ''ഉ അണ്ടാവ...'' എന്ന ?നൃത്ത ഗാനം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഒരു മിനിറ്റ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതിനായി 1.7 കോടി രൂപയാണ് സാമന്ത വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടിയായി സാമന്ത മാറും.
 
 
 .
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍