വിശ്വരൂപം 2: കമലും പൂജയുമൊത്തുള്ള ചൂടന്‍ രംഗങ്ങള്‍ ഹൈലൈറ്റ്!

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (16:27 IST)
വിശ്വരൂപം 2 ട്രെയിലറിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഒന്നാം ഭാഗം പോലെ തന്നെ ഇതും അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു സ്പൈ ത്രില്ലറായിരിക്കും. അതേസമയം കമല്‍ഹാസനും പൂജാകുമാറുമൊത്തുള്ള ചൂടന്‍ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 
 
കമല്‍ഹാസന്‍ റോ ഏജന്‍റായി അഭിനയിക്കുന്ന വിശ്വരൂപം 2ന്‍റെ ഹിന്ദി ട്രെയിലര്‍ ആമിര്‍ഖാനും തമിഴ് - തെലുങ്ക് ട്രെയിലര്‍ ജൂനിയര്‍ എന്‍‌ടി‌ആറും ശ്രുതിഹാസനും അവരുടെ സോഷ്യല്‍ മീഡിയ പേജുവഴി പുറത്തുവിട്ടു. ഹൈ വോള്‍ട്ടേജ് ആക്ഷന്‍ സീക്വന്‍സുകളാല്‍ സമ്പന്നമാണ് ട്രെയിലറും.
 
മികച്ച വി എഫ് എക്സ് ഷോട്ടുകള്‍ ട്രെയിലറില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ ആദ്യഭാഗം 100 കോടി ക്ലബില്‍ ഇടം പിടിച്ചതാണ്. രണ്ടാം ഭാഗവും വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.
 
ആന്‍ഡ്രിയ, പൂജ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പൂജ കുമാറുമൊത്തുള്ള ഇന്‍റിമേറ്റ് രംഗങ്ങള്‍ അനവധിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. രാഹുല്‍ ബോസ്, ശേഖര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഓഗസ്റ്റ് 10ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം ഷാംദത്ത്, സാനു വര്‍ഗീസ് എന്നിവരാണ്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്.

അനുബന്ധ വാര്‍ത്തകള്‍

Next Article