Empuraan Box Office Collection: റെക്കോർഡുകളെല്ലാം പഴങ്കഥ; അഞ്ച് ദിവസത്തിനുള്ളിൽ 200 കോടി, കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം 50 കോടി!

നിഹാരിക കെ.എസ്

ചൊവ്വ, 1 ഏപ്രില്‍ 2025 (10:54 IST)
ബോക്സ് ഓഫീസിൽ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ എമ്പുരാൻ. വെറും അഞ്ച് ദിവസത്തിനുള്ളിൽ 200 കോടി രൂപ നേടിയിരിക്കുകയാണ് ചിത്രം. മലയാളത്തില്‍ അതിവേഗത്തിൽ 100 കോടിയും 200 കോടിയും നേടുന്ന ചിത്രമായി സിനിമ മാറി. കേരള ബോക്സ് ഓഫീസിലെ എല്ലാ റെക്കോർഡുകളും സിനിമ തകർക്കുകയാണ്. 
 
വേൾഡ് വൈഡ് കളക്ഷനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 50 കോടിയാണ് ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 50 നേടിയ ചിത്രമെന്ന റെക്കോർഡ് ആണ് ഇതോടെ എമ്പുരാൻ സ്വന്തം പേരിലാക്കിയിരിക്കുന്നത്. റീസെൻസറിങ് വിവാദം വന്നതോടെ കേരളത്തിലും സിനിമയ്ക്കു ടിക്കറ്റ് ഇല്ലാത്ത സാഹചര്യമാണ്. സിനിമ റിലീസ് ആയി വെറും 48 മണിക്കൂറിൽ ലോകമെമ്പാടുമായി ബോക്സ് ഓഫീസിൽ 100 ​​കോടി നേടിയും സിനിമ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
 
റിലീസ് ദിവസം മലയാളത്തിലെ ഏറ്റവും മികച്ച ഓപ്പണറായും അഡ്വാൻസ് പ്രീസെയിലിലും ബുക്ക് മെെഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ ടിക്കറ്റെടുത്തും ചിത്രം റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഞായറാഴ്ച മാത്രം പത്ത് കോടിക്കു മുകളിൽ കലക്‌ഷൻ ലഭിച്ചു. റിലീസ് ദിവസമായ വ്യാഴാഴ്ച കേരളത്തിൽ നിന്നും ലഭിച്ചത് 14 കോടി. രണ്ട്, മൂന്ന്, നാല് ദിവസങ്ങളിൽ യഥാക്രമം, 8.45 കോടി, 9.02 കോടി, 11 കോടി എന്നിങ്ങനെയാണ് എമ്പുരാൻ കേരള ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത്. 
 
ആടുജീവിതം, ആവേശം, 2018 എന്നീ സിനിമകളെ പിന്തള്ളി മലയാളത്തിൽ ഏറ്റവുമധികം കളക്ഷൻ ലഭിച്ച സിനിമകളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് എമ്പുരാനുള്ളത്. ഇന്ത്യയ്ക്ക് പുറത്ത് എമ്പുരാന്‍ ഇതുവരെ നേടിയത് 85 കോടിയിലേറെ രൂപയാണെന്ന് മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് എമ്പുരാന്‍ ഇതുവരെ നേടിയത് 85 കോടിയിലേറെ രൂപയാണെന്നാണ് റിപ്പോർട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍