Empuraan in 100 cr Club: എമ്പുരാന്‍ 100 കോടി ക്ലബിലെന്ന് മോഹന്‍ലാലും പൃഥ്വിരാജും

രേണുക വേണു

ശനി, 29 മാര്‍ച്ച് 2025 (08:18 IST)
Empuraan

Empuraan in 100 cr Club: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ 100 കോടി ക്ലബില്‍. റിലീസ് ചെയ്തു രണ്ടാം ദിനമാണ് എമ്പുരാന്‍ 100 കോടി നേട്ടം സ്വന്തമാക്കിയത്. അതിവേഗം 100 കോടി ക്ലബിലെത്തുന്ന മലയാള സിനിമയെന്ന റെക്കോര്‍ഡ് എമ്പുരാന്‍ സ്വന്തമാക്കി. 
 
ഒന്‍പത് ദിവസം കൊണ്ട് 100 കോടി ക്ലബില്‍ എത്തിയ 'ആടുജീവിതം' രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മലയാളത്തില്‍ നിന്നുള്ള പത്താമത്തെയും മോഹന്‍ലാലിന്റെ മൂന്നാമത്തെയും നൂറ് കോടി ക്ലബ് സിനിമയാണ് എമ്പുരാന്‍. 
 
റിലീസ് ദിനത്തില്‍ 14 കോടിയാണ് എമ്പുരാന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത്. വിജയ് ചിത്രം ലിയോ നേടിയ 12 കോടിയെയാണ് കേരള കളക്ഷനില്‍ എമ്പുരാന്‍ മറികടന്നത്. 
 
സിനിമയ്ക്കു ശരാശരി അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇത് ബോക്‌സ്ഓഫീസ് കളക്ഷനെ വരും ദിവസങ്ങളില്‍ പ്രതികൂലമായി ബാധിച്ചേക്കാം. രണ്ടാം ദിനമായ ഇന്നലെ 11.75 കോടിയാണ് എമ്പുരാന്റെ കേരള കളക്ഷന്‍. കേരളത്തിനു പുറത്ത് എമ്പുരാന് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍