Empuraan Box Office Collection: ശരാശരി അഭിപ്രായം മാത്രം നേടിയിട്ടും ബോക്‌സ്ഓഫീസില്‍ അടിതെറ്റാതെ എമ്പുരാന്‍. ചിത്രത്തിന്റെ ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ 60 കോടിയിലേക്ക് എത്തുന്നു. മലയാളം പതിപ്പിനു തന്നെയാണ് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ്.
റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 59.35 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസ് ദിനത്തില്‍ 21 കോടിയാണ് എമ്പുരാന്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്.
രണ്ടാം ദിനം 11.1 കോടി, മൂന്നാം ദിനത്തില്‍ 13.25 കോടി, നാലാം ദിനമായ ഞായറാഴ്ച 14 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഇതില്‍ മലയാളം പതിപ്പിനാണ് 54 കോടിയും ലഭിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 100 കോടി കടന്നു മുന്നേറുകയാണ്. അടുത്ത വീക്കെന്‍ഡോടു കൂടി കളക്ഷന്‍ 150 കോടി കടന്നേക്കും.