Empuraan Collection: ഇനി ഓവര്‍സീസില്‍ എമ്പുരാന്‍ ഭരിക്കും; മഞ്ഞുമ്മൽ ബോയ്സിന്റെ ലൈഫ് ടൈം കളക്ഷന്‍ മൂന്ന് ദിവസം കൊണ്ട് തകർത്തു, കണക്കുമായി ട്രാക്കര്‍മാര്‍

നിഹാരിക കെ.എസ്

ഞായര്‍, 30 മാര്‍ച്ച് 2025 (08:05 IST)
സമകാലീക രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് മുരളി ഗോപിയുടെ എഴുത്ത്. എന്നാൽ, വിവാദങ്ങള്‍ക്കിടയിലും കോടികിലുക്കവുമായി മുന്നേറുകയാണ് എമ്പുരാന്‍. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എമ്പുരാൻ രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബിലെത്തി ചരിത്രം കുറിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും എമ്പുരാന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്.
 
ഇപ്പോൾ ഓവര്‍സീസില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറിയിരിക്കുകയാണ്. 80 കോടിയോളം ഇപ്പോള്‍ എമ്പുരാന്‍ ഓവര്‍സീസില്‍ നിന്നും നേടിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് ഓവര്‍സീസില്‍ നിന്നും 72 കോടിയോളമായിരുന്നു നേടിയതെന്നാണ് കണക്കുകള്‍. ഓവര്‍സീസിലെ മഞ്ഞുമ്മലിന്റെ ലൈഫം ടെം കളക്ഷനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ എമ്പുരാന്‍ മറികടന്നിരിക്കുന്നത്.
 
അതേസമയം, ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്‌നും ഉയര്‍ന്നതിന് പിന്നാലെ സിനിമയില്‍ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്. വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എമ്പുരാനിലെ പതിനേഴിലധികം രംഗങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ 20 മിനിറ്റ് മുഴുവനായും മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍