ആദ്യ നോമിനേഷനില്‍ എട്ടുപേര്‍, ആര് പുറത്താകും? ആ പതിവ് ബിഗ് ബോസ് മാറ്റാന്‍ സാധ്യത

കെ ആര്‍ അനൂപ്
ചൊവ്വ, 12 മാര്‍ച്ച് 2024 (09:21 IST)
Bigg Boss Malayalam Season 6
ബിഗ് ബോസ് മലയാളം സീസണ്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇപ്പോഴിതാ ആദ്യ നോമിനേഷനും നടന്നിരിക്കുകയാണ്. ആദ്യ നോമിനേഷനില്‍ എട്ടുപേര്‍ ഉള്‍പ്പെട്ടു. ഏഴുപേര്‍ നോമിനേഷനിലൂടെയും ഒരാള്‍ നേരിട്ടുമാണ് നോമിനേഷന്‍ നോമിനേഷനില്‍ ഇടംപിടിച്ചത്. പവര്‍ റൂമിലുള്ള ആളുകള്‍ക്ക് ഒന്നിച്ചുള്ള തീരുമാനത്തോടെ ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാം. ഇങ്ങനെ പവര്‍ ടീം നോമിനേറ്റ് ചെയ്തത് റോക്കി അസിയെ ആയിരുന്നു. റോക്കിയെ നോമിനേറ്റ് ചെയ്യാനുള്ള കാരണവും അവര്‍ വിശദീകരിച്ചു.
ആറാമത്തെ സീസണിലെ ആദ്യ ക്യാപ്റ്റന്‍സി മത്സരത്തിനിടയില്‍ തന്നെ അധിക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ റോക്കിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ടീമിലുള്ളവര്‍ പറയുന്നത്. റോക്കിയില്‍ ഒരു ശക്തനായ മത്സരാര്‍ത്ഥി കാണുന്നു എന്നും അതുകൊണ്ടാണ് നോമിനേഷന് കാരണമായതെന്നും നിഷാനയും പറഞ്ഞു.


ശരണ്യ ആനന്ദ്, നോറ, സിജോ, അന്‍സിബ ഹസന്‍, ജിന്റോ, രതീഷ് കുമാര്‍, സുരേഷ് മേനോന്‍ എന്നിവരാണ് വോട്ടിംഗിലൂടെ ഈ സീസണിലെ ആദ്യ നോമിനേഷനിലേക്ക് എത്തിയത്. 
 

ശരണ്യക്ക് മൂന്നും നോറയ്ക്ക് അഞ്ചും സിജോവിന് അഞ്ചും അന്‍സിബയ്ക്ക് അഞ്ചും ജിന്റോവിന് ആറും രതീഷ് കുമാറിന് ആറും വീതമാണ് വോട്ടുകള്‍ ലഭിച്ചത്. പവര്‍ ടീം നേരിട്ട് നോമിനേറ്റ് ചെയ്തതാണ് റോക്കിയെ.
ഈ എട്ടുപേര്‍ക്ക് വേണ്ടി പ്രേക്ഷകര്‍ ഇനി വോട്ട് ചെയ്യും. ഇതില്‍നിന്ന് ആര് ആകും പുറത്താക്കുക എന്ന് വാരാന്ത്യത്തില്‍ അറിയാം. ആദ്യ ആഴ്ചയില്‍ ആരും പുറത്താക്കുന്ന പതിവ് ഇല്ല.ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗോടെ എത്തിയിരിക്കുന്ന ആറാം സീസണില്‍ അതില്‍ നിന്ന് മാറ്റമുണ്ടാകുമോ എന്ന കാര്യവും വ്യക്തമല്ല.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article