'പാരമ്പര്യമായി കിട്ടിയതാണ് ഈ കാർ പ്രേമം'; മനസ്സ് തുറന്ന് ദുൽഖർ

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (14:36 IST)
മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും വാഹന പ്രേമം എല്ലാവർക്കും അറിയുന്നതാണ്. പലപ്പോഴായും മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയതുമാണ്‍. എന്നാൽ ഇപ്പോഴിതാ ദുൽഖർ തന്റെ കാര്‍ പ്രേമത്തെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് താരം.  കാറുകളോടുള്ള ഇഷ്ടം ജനിതകമായി കിട്ടിയതാണെന്ന് താരം പറയുന്നുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
 
'ഒരു സിനിമയില്‍ എന്ത് കാര്‍ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ആ ചിത്രം ചെയ്യണോ വേണ്ടയോ എന്ന താങ്കള്‍ തീരുമാനിക്കുന്നത് എന്ന കേട്ടല്ലോ' എന്ന ചോദ്യത്തിനായിരുന്നു ദുല്‍ഖറിന്റെ മറുപടി. ‘അതില്‍ ഒരടിസ്ഥാനവുമില്ല. പലപ്പോഴും ലൊക്കേഷനില്‍ ചെന്നുകഴിഞ്ഞാൽ മാത്രമേ സിനിമയിലെ പ്രോപര്‍ട്ടികളെക്കുറിച്ച് നമുക്ക് അറിയാന്‍ തന്നെ കഴിയൂ. എന്റെ സിനിമകളില്‍ പലതിലും കാർ‍, മോട്ടോര്‍ സൈക്കിൾ‍, വാന്‍ തുടങ്ങിയ വാഹനങ്ങളുണ്ട്. ‘കാര്‍വാനിലും അത്തരത്തില്‍ ഒരു വാന്‍ ഉണ്ട്. ഇര്‍ഫാന്‍ ഖാന്‍ ഉപയോഗിക്കുന്ന ഒരു വാന്‍ ആണ് അത്' ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
 
ഒരു നടന്‍ എന്ന നിലയില്‍ പലതരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അതെല്ലാം വായിച്ചു മാനസിക സംഘര്‍ഷത്തിലാവുന്നതിന് പകരം കാറുകളെക്കുറിച്ച് വായിക്കും എന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. പുറത്തൊക്കെ പോകുമ്പോള്‍ പെണ്‍കുട്ടികളെക്കാളും കൂടുതല്‍ ശ്രദ്ധിക്കുക കാറുകളെയാണ് എന്നും ദുല്‍ഖര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article