തുടക്കം മാംഗല്യം തത്നുനാനേനാ..., നസ്രിയക്ക് സർപ്രൈസ് നൽകി ദുൽഖർ !

Webdunia
ശനി, 29 ഫെബ്രുവരി 2020 (19:13 IST)
സിനിമക്ക് പുറത്ത് വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ദുല്‍ഖര്‍ സല്‍മാനും നസ്രിയയും. ഇപ്പോഴിതാ നസ്രിയക്ക് നല്ല ഉഗ്രനൊരു സർപ്രൈസ് കൊടുത്തിരിക്കുകയാണ് ദുൽഖർ സാൽമാൻ ഒരു അഭിമുഖത്തിനിടെ ദുൽഖർ നസ്രിയയെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു.   
 
'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ നസ്രിയയെ ഫോണ്‍ വിളിക്കുന്നത്. അഭിമുഖത്തിനിടെ നിവിന്‍ പോളിയെയോ നസ്രിയയെയോ ഫോണില്‍ വിളിച്ച്‌ പാട്ടു പാടി കേള്‍പ്പിക്കാമോ എന്ന് അവതാരക ചോദിച്ചു. ഇതോടെ നസ്രിയയെ ദുൽഖർ ഫോണിൽ വിളിക്കുകയായിരുന്നു. ഏറെ നേരം റിങ് ചെയ്‌ത ശേഷമാണ് നസ്രിയ ഫോണ്‍ അറ്റന്‍ഡ് ചെയ്തത്. 
 
നസ്രിയ ഫോണ്‍ എടുത്തതും ദുല്‍ഖര്‍ പാട്ടുപാടി തുടങ്ങി. 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന ചിത്രത്തിലെ 'തുടക്കം മാംഗല്യം തന്തുനാനേന..' എന്ന പാട്ടാണ് ദുല്‍ഖര്‍ പാടിയത്. ഫോൺ എടുത്ത ഉടനെ ദുല്‍ഖറിന്റെ പാട്ട് കേട്ടതോടെ നസ്രിയ ചിരിക്കാന്‍ തുടങ്ങി. പാട്ട് പാടി കഴിഞ്ഞതോടെ തന്റെ തമിഴ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് വിളിച്ചതെന്ന് ദുല്‍ഖര്‍ നസ്രിയയോട് പറഞ്ഞു. ദുല്‍ഖര്‍ എനിക്കു വേണ്ടി പാടുന്നു എന്നത് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു നസ്രിയയുടെ മറുപടി.
 
സംസാരത്തിനിടെ ഇരുവർക്കും ചിരി അടക്കാനാകുന്നുണ്ടായിരുന്നില്ല. കുഞ്ഞി എന്ന് വിളിച്ചാണ് നസ്രിയയോട് ദുൽഖർ സംസാരിച്ചത്. ഇതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ദുല്‍ഖര്‍ നായകനായ തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. സിനിമ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article