നായികമാരുമായി ഇഴുകി ചേർന്ന് അഭിനയിക്കുമ്പോൾ കൈ വിറക്കാറുണ്ട്; തുറന്നു പറഞ്ഞ് ദുൽഖർ !

Webdunia
ബുധന്‍, 11 ഡിസം‌ബര്‍ 2019 (17:45 IST)
മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ അല്ല ദുഖർ സൽമാൻ സിനിമയിൽ എത്തുന്നത്. സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ വളരെ സാധാരന രീതിയിലുള്ള തുടക്കം. പിന്നീട് മലയാള സിനിമയിലെ കുഞ്ഞിക്കയായി ദുൽഖർ വളർന്നു. ഡിക്യു എന്നത് ഒരുതാര ബ്രാൻഡായി തന്നെ മാറി. സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും,, അഭിനയിക്കുമ്പോൾ ഉണ്ടാവാറുള്ള മനസികാവസ്ഥയെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ ദുൽക്കർ.
 
ബന്ധങ്ങൾ ഉപയോഗിച്ച് വാപ്പച്ചി എന്നെ സിനിമയിൽ എത്തിക്കാൻ ശ്രമിച്ചിട്ടില്ല. എനിക്ക് അഭിനയം ഇഷ്ടമായതിനാലാണ് ഞാൻ സിനിമയിൽ എത്തിയത്. സിനിമയിൽ എത്തുന്നതിനായി ഒരുപാട് കഷ്ടപ്പെട്ടു എന്ന് ഞാൻ പറയുന്നില്ല. അങ്ങനെ പറഞ്ഞാൽ അത് കള്ളമാവും. സിനിമയിൽ നായികമാരുമായി ഇഴുകി ചേർന്ന് അഭിനയിക്കുമ്പോൾ തനിക്ക് കൈ വിറക്കാറുണ്ട് എന്ന് ദുൽഖർ വെളിപ്പെടുത്തിയതാണ് ആരാധകരെ ചിരിപ്പിക്കുന്നത്.   
 
ജീവിതത്തിൽ അടുത്ത് പരിചയമുള്ള സ്ത്രീകളുടെ മുടി അവരുടെ ചെവിക്ക് പിറകിലേക്ക് ഒതുക്കി ഇടാറുണ്ട്. വളരെ സ്‌നേഹമുണര്‍ത്തുന്ന കാര്യമാണിത്. ഭാര്യയോടും അമ്മയോടുമൊക്കെ നമുക്കൊരു അടുപ്പമുണ്ടാവില്ലേ, അതുകൊണ്ട് ജീവിതത്തില്‍ അതെളുപ്പമാണ്. ജീവിതത്തില്‍ എളുപ്പമായി തോന്നുന്ന കാര്യം സ്‌ക്രീനില്‍ ചെയ്യാന്‍ ഇന്നും എനിക്ക് ബുദ്ധിമുട്ടാണ്. സോനം കപൂര്‍ വളരെ സ്വീറ്റായി പെരുമാറുന്നയാളാണ്, എന്നിട്ടുകൂടി അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ ഞാൻ ബുദ്ധിമുട്ടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article