പോലീസ് യൂണിഫോമില്‍ ദുല്‍ഖര്‍ സല്‍മാന്‍,റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (12:54 IST)
റോഷന്‍ ആന്‍ഡ്രൂസ്-ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സെറ്റുകളില്‍ നിന്ന് പുറത്തു വന്ന പുതിയ ചിത്രമാണ് വൈറലാകുന്നത്. പോലീസ് യൂണിഫോമില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണാനാകുന്നത്. തന്റെ കരിയറില്‍ ആദ്യമായാണ് സിനിമയില്‍ മുഴുനീള പോലീസ് ഉദ്യോഗസ്ഥനായി നടന്‍ അഭിനയിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വലുതാണ്.
 
പോലീസ് യൂണിഫോമില്‍ ദുല്‍ഖറിന്റെ  ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമോ എന്നത് കണ്ടുതന്നെ അറിയണം. മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബോളിവുഡ് നടി ഡയാന പെന്റി ദുല്‍ഖറിന്റെ നായികയായി വേഷമിടുന്നു.അസ്ലം കെ പുരയില്‍ ക്യാമറ കൈകാര്യം ചെയ്യുന്നു, ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article