'സംവിധായകന്‍ രവി കെ ചന്ദ്രനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനം', 'ഭ്രമം' വിശേഷങ്ങളുമായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (12:47 IST)
പൃഥ്വിരാജിന്റെ ഭ്രമം ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. സംവിധായകനും ഛായാഗ്രാഹകനുമായ രവി കെ ചന്ദ്രനൊപ്പം പ്രവര്‍ത്തിക്കാനായിത്തിന്റെ സന്തോഷത്തിലാണ് നടന്‍.രവി കെ ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. സംവിധായകന്‍ തന്നെ ഛായാഗ്രഹകന്‍ ആകുമ്പോള്‍ അതിമനോഹരമായ ഷോട്ടുകള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നെത് ഉറപ്പാണ്. അത്തരത്തില്‍ സിനിമയിലെ അതിമനോഹരമായ രംഗങ്ങളില്‍ ഒന്നില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടാണിതെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകനെ കുറിച്ച് പൃഥ്വിരാജ് കുറിച്ചത്.
 
'രവി കെ ചന്ദ്രന്‍ എന്ന സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനം.ചിത്രത്തിലെ അതിമനോഹരമായ രംഗങ്ങളില്‍ ഒന്നില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടാണിത്'-പൃഥ്വിരാജ് കുറിച്ചു.
 
ബോളിവുഡ് ചിത്രമായ അന്ധാധുനിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം. ഹിന്ദിയില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരും ഭ്രമത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article