'അതേ വികാരം','ദി പ്രീസ്റ്റ്' ടീസറിന് ദുല്‍ഖര്‍ നല്‍കിയ കമന്റ് ഏറ്റെടുത്ത് യൂട്യൂബ് ഇന്ത്യ !

കെ ആര്‍ അനൂപ്

ബുധന്‍, 3 മാര്‍ച്ച് 2021 (15:05 IST)
മമ്മൂട്ടി നായകനായെത്തുന്ന ദി പ്രീസ്റ്റ് ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ട് മില്യണിനെകാള്‍ കൂടുതല്‍ ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. ഫെബ്രുവരി 27ന് പുറത്തിറങ്ങിയ ടീസറിന് ദുല്‍ഖര്‍ സല്‍മാനും കമന്റ് നല്‍കിയിരുന്നു. ആ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് യൂട്യൂബ് ഇന്ത്യ ട്വീറ്റ് ചെയ്തത് ശ്രദ്ധ നേടുകയാണ്.'എന്തൊരു ടീസറാണ് ഇത്. എല്ലാവരെയും പോലെ ഞാനും ആവേശഭരിതനാണ്. ഈ ത്രില്ലര്‍ ബിഗ് സ്‌ക്രീനില്‍ കാണാനായി ഇനി കാത്തിരിക്കാന്‍ ആകില്ല. മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍.'-ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു. ' അതേ വികാരം' എന്നാണ് നടന്റെ കമന്റ് പങ്കുവെച്ചുകൊണ്ട് യൂട്യൂബ് ഇന്ത്യ പറഞ്ഞത്.
 
അതേസമയം മമ്മൂട്ടി- മഞ്ജു വാര്യര്‍ ചിത്രം ദി പ്രീസ്റ്റ് റിലീസ് വൈകാനാണ് സാധ്യത. പുതിയ അപ്‌ഡേറ്റ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി ആദ്യ വാരത്തില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റ് 'സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരുടേതാണ് തിരക്കഥ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍