ദുല്‍ഖറിനൊപ്പമുള്ള ആളെ മനസ്സിലായോ ? സഹോദരി സുറുമി പകര്‍ത്തിയ കാന്‍ഡിഡ് ചിത്രം!

കെ ആര്‍ അനൂപ്

വ്യാഴം, 7 ഡിസം‌ബര്‍ 2023 (14:55 IST)
മലയാളത്തിന്റെ പ്രിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ ഓരോ വിശേഷങ്ങളും വാര്‍ത്തകള്‍ ആവാറുണ്ട്. ഇപ്പോഴിതാ നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോയും അതില്‍ ഒപ്പം നില്‍ക്കുന്ന ആളുമാണ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്.
 
ദുല്‍ഖറിനൊപ്പം സഹോദരിയുടെ ഭര്‍ത്താവ് ഡോ. റെയ്ഹാനാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ചേച്ചിയായ സുറുമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.കാന്‍ഡിഡ് ക്യാപ്ചര്‍ ചിത്രത്തിന് താഴെ ദുല്‍ഖര്‍ എഴുതിയതും.
 മൈ വണ്‍ ആന്റ് ഓണ്‍ലി, സിബ്ലിങ് ക്ലിക്ക്, ബെസ്റ്റ്, കാന്‍ഡിഡ് ഫോട്ടോസ്, സ്‌പെഷ്യല്‍ സമ്മിറ്റ്, ഇന്‍വെസ്റ്റര്‍മീറ്റ്, ക്ലിനീങ് അപ്പ്, ബിസിനസ്മാന്‍ എന്നിങ്ങനെയുള്ള ടാഗ് ലൈന്‍ ആണ് ചിത്രത്തിനായി ദുല്‍ഖര്‍ തെരഞ്ഞെടുത്തത്.
 
മുഖം കുറച്ചുകൂടി വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെക്കാമോ എന്നാണ് ആരാധകര്‍ ദുല്‍ഖറിനോട് ചോദിക്കുന്നത്. മലയാളത്തില്‍ എപ്പോഴാണ് ദുല്‍ഖര്‍ തിരിച്ചെത്തുക എന്ന ചോദ്യവും കമന്റുകളായി വരുന്നുണ്ട്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍