രാവിലെ ആറുമണിക്ക് ആദ്യ ഷോ, കേരളത്തില്‍ 300ല്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് 'സലാര്‍'

കെ ആര്‍ അനൂപ്

വ്യാഴം, 7 ഡിസം‌ബര്‍ 2023 (14:51 IST)
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്.
പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെ ആണോ അവതരിപ്പിക്കുന്നത് എന്ന് അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
കേരളത്തിലുടനീളം 300 ല്‍ കൂടുതല്‍ സ്‌ക്രീനുകള്‍ 'സലാര്‍' റിലീസിന് ഒരുങ്ങുന്നു.അഡ്വാന്‍സ് ബുക്കിംഗുകള്‍ ആരംഭിച്ചു കഴിഞ്ഞു, റിലീസ് ദിവസം രാവിലെ 6 മണിക്ക് ഫാന്‍സ് ഷോകള്‍ ഉണ്ടാകും.
 ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം 200 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍