ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയയിലെ താരം. ദുല്‍ഖറിന്റെ ആരാധകര്‍ ഏറെനാളായി കത്തിരിക്കുകയായിരുന്നു മറിയം അമീറ സല്‍മാന്‍ എന്ന കൊച്ചു സുന്ദരിയെ ഒരു നോക്ക് കാണാന്‍ വേണ്ടി. മേയ് 5നായിരുന്നു മറിയം അമീറ സല്‍മാന്‍ എന്ന കുഞ്ഞു മാലാഖയുടെ പിറവി.
മകളുടെ ജനനം തന്റെ ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്. ‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചുവെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് അമീറയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു.