Dominic and The Ladies Purse Official Teaser: 'കണ്ണീന്നു പൊന്നീച്ച പാറും' ഡൊമിനിക്കിന്റെ വരവ് ചിരിപ്പിക്കാൻ (വീഡിയോ)

രേണുക വേണു
ബുധന്‍, 4 ഡിസം‌ബര്‍ 2024 (19:19 IST)
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്' സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ടീസറിൽ രസികൻ വേഷത്തിലാണ് മമ്മൂട്ടിയെ കാണുന്നത്.
 
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രാജന്റേതാണ് കഥ. വിഷ്ണു ആര്‍ ദേവ് ആണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദര്‍ബുക ശിവ
 
സുഷ്മിത ബട്ട് ആണ് ചിത്രത്തില്‍ നായിക. ഗോകുല്‍ സുരേഷ്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2025 ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തും. 
 
എഡിറ്റിംഗ് - ആന്റണി, സംഘട്ടനം - സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, കോ-ഡയറക്ടര്‍ - പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിങ്, സൗണ്ട് മിക്‌സിങ് - തപസ് നായക്, സൗണ്ട് ഡിസൈന്‍ - കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - അരിഷ് അസ്ലം, മേക് അപ് - ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം - സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അരോമ മോഹന്‍, സ്റ്റില്‍സ് - അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍ - എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷന്‍ - വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍ - ട്രൂത് ഗ്ലോബല്‍ ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - വിഷ്ണു സുഗതന്‍, പിആര്‍ഒ - ശബരി.

അനുബന്ധ വാര്‍ത്തകള്‍

Next Article