'നമ്മൾ തമ്മിൽ ഇനിയൊരു സിനിമ ഉണ്ടാകില്ല': സംവിധായകനോട് മോഹൻലാൽ, കാരണം മമ്മൂട്ടി!

നിഹാരിക കെ എസ്

ചൊവ്വ, 3 ഡിസം‌ബര്‍ 2024 (13:40 IST)
മമ്മൂട്ടി, മോഹൻലാൽ, ഗീത തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായ സിനിമയാണ് ഗീതം. സാജൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയത് 1986 ൽ ആണ്. ഈ സിനിമ പൂർത്തിയായതോടെ സാജന് നഷ്ടപെട്ടത് മോഹൻലാൽ എന്ന നടനെയാണ്. ഗീതം എന്ന ചിത്രത്തിന് ശേഷം ഇനിയൊരു സിനിമ നമ്മൾ ഒരുമിച്ച് ചെയ്യില്ലെന്ന് മോഹൻലാൽ തന്നോട് പറഞ്ഞതായി സാജൻ വെളിപ്പെടുത്തുന്നു. അതിന് കാരണം മമ്മൂട്ടി ആയിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്.
 
'ഗീതം എന്ന ചിത്രം ഞാൻ ഒരുപാട് ആഗ്രഹിച്ച് ചെയ്ത സിനിമ ആയിരുന്നു. എനിക്ക് ആ സിനിമ കാരണം ഒരു വലിയ നടനെ നഷ്ടപ്പെട്ടിട്ടുണ്ട്. അക്കാര്യത്തിൽ എനിക്കിപ്പോഴും വലിയ വിഷമമുണ്ട്. നജൻ നിഷ്കളങ്കനാണ്. ഗീതത്തിൽ മമ്മൂട്ടിയും മോഹൻലാലും ഉള്ളൊരു രംഗം വളരെ കൊഴുപ്പിച്ചാണ് എടുത്തത്. ലാൽ 'നോ ഇറ്റ്സ് ടൂ ബാഡ്' എന്നൊക്കെ പറയുന്ന രംഗം തിയേറ്ററിൽ ഉണ്ടായിരുന്നെങ്കിൽ വൻ കയ്യടി ആയേനെ.
 
എന്നാൽ, ആ സീൻ എടുത്ത് കഴിഞ്ഞ് മമ്മൂട്ടി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു 'ഇത്രയും ഭംഗിയായി അഭിനയിച്ചിട്ട് ലാൽ എന്റെ അടുത്ത് അവസാനം നോ ഇറ്റ്സ് ടൂ ബാഡ് എന്ന് പറയുമ്പോൾ അത്രയും നേരം ഞാൻ കിടന്ന് കഷ്ടപ്പെട്ടത് വെറുതെ ആകില്ലേ? അതുകൊണ്ട് അത് കട്ട് ചെയ്യണമെന്ന്'
 
മമ്മൂട്ടിയെ വെറുപ്പിച്ച് കൊണ്ട് നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. കാരണം, മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ആ സീൻ ഒഴിവാക്കാൻ എനിക്ക് വലിയ സങ്കടമായിരുന്നു. ഡബ്ബിങിന്റെ സമയത്ത് ലാൽ ചോദിച്ചു 'അതൊഴിവാക്കി അല്ലെ' എന്ന്. ലാലിന് വിഷമമായി എന്നെനിക്ക് മനസിലായി. ഡബ്ബിങ് കഴിഞ്ഞ് ലാൽ പോകുമ്പോൾ എന്റെ മനസിന് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറഞ്ഞിട്ടാണ് പോയത്. 'നമ്മൾ തമ്മിൽ ഇനിയൊരു കൂടിച്ചെരൽ ഉണ്ടാകില്ല' എന്ന്', സാജൻ പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍