സിനിമാലോകത്ത് വിവാഹമോചനം ഒരു ട്രൻഡായി മാറിയിരിക്കുകയാണ്. അമല പോൾ - എ എൽ വിജയ് താരദമ്പതികളായിരുന്നു ഈ പട്ടികയിൽ അവസാനത്തേത്. ജീവിതത്തേക്കാൾ പ്രാധാന്യം കരിയറിന് നൽകുന്നുവെന്നാണ് അമലയെ എല്ലാവരും കുറ്റപ്പെടുത്തുന്നത്. എന്നാൽ വിവാഹമോചന വാർത്തകളിൽ പുതിയത് ദിവ്യാ ഉണ്ണിയുടേതാണ്. മനോരമ ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ ദിവ്യാ ഉണ്ണി ഇക്കാര്യം പറഞ്ഞു എന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
ജീവിതാവസാനം വരെ ഒപ്പമുണ്ടാവേണ്ട ആളുമായി വേര്‍പിരിഞ്ഞു. ആരും തളര്‍ന്ന് പോകും. പക്ഷെ എനിക്ക് തിരിച്ചുവരണം. ഇനി ജീവിതം മക്കള്‍ക്ക് വേണ്ടി. കൂട്ടുകാരോട് വേര്‍പിരിയുമ്പോള്‍ പോലും എനിക്ക് കരച്ചില്‍ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ വേര്‍പിരിയല്‍ നേരിടേണ്ടി വന്നത്. ജീവിതത്തില്‍ സുഖങ്ങള്‍ മാത്രം ഉണ്ടാവണമെന്നല്ലേ നമ്മുടെ പ്രാര്‍ത്ഥന. ദുഃഖം കൂടെ വരുമ്പോഴേ ജീവിതം പൂര്‍ണമാകുന്നുള്ളൂ. ആര്‍ക്കാണ് നല്ല നേരവും ചീത്ത നേരവും ഇല്ലാത്തത് എന്ന് ദിവ്യാ ഉണ്ണി പറയുന്നു.