ഒടിയനും ശ്രീകുമാർ മേനോന്റെ ബിസിനസ് സ്ട്രാറ്റർ‌ജിയും; 5 ഘട്ടങ്ങൾ ഇങ്ങനെ, ഒന്നുമറിയാതെ ജനങ്ങൾ?

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (17:00 IST)
ഒരുപാട് പ്രതീക്ഷകൾ നൽകിയശേഷം ഒരു സിനിമ റിലീസ് ചെയ്യുന്നു. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സിനിമയെ ഫാൻസുകാർ തന്നെ ആദ്യദിനം കൈയൊഴിയുന്നു. എന്നാൽ, കിതച്ചു വീണ ചിത്രം വീണ്ടും കുതിച്ചുയരുന്നു. മോഹൻലാൽ നായകനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ ഇത്തരത്തിൽ ഒരു ചിത്രമാണ്. 
 
പൊതുവെ ഒരു സിനിമയെ മാർക്കറ്റ് ചെയ്യിക്കുക നിർമാതാവ് ആകും. എന്നാൽ, ഒടിയന് പബ്ലിസിറ്റി ഉണ്ടാക്കി നൽകിയത് സംവിധായകൻ തന്നെയായിരുന്നു. ഒരു ബിസിനസ് മാന്റെ അതീവ ബുദ്ധി തന്നെയാണ് ഇതിനു പിന്നിൽ സംവിധായകൻ ഉപയോഗിച്ചത്. 
 
നിരവധിയാളുകൾ ചിത്രത്തെ പുകഴ്ത്തിയും ഇകഴ്ത്തിയും രംഗത്തെത്തിയിരുന്നു. അത്തരത്തിലൊരു കുറിപ്പ് ശ്രദ്ധേയമാവുകയാണ് സോഷ്യൽ മീഡിയകളിൽ. എ എഫ് എക്സ് മൂവി ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സീജോ പികെഡി എന്ന വ്യക്തിയെഴുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. റിലീസിനു മുൻപും ശേഷവും സംവിധായകൻ നടത്തുന്നത് ബിസിനസ് തന്നെയാണെന്നും അതിൽ വീണ് പോവുകയാണ് മീഡിയയും പ്ബ്ലികും എന്നും കുറിപ്പിൽ വ്യക്തമാകുന്നു. 
 
പോസ്റ്റിന്റെ പൂർണാരൂപം:
 
ബിസിനസ് അവലോകനം.. ഒരേ സിനിമ.. രണ്ടു രീതികൾ..
 
ആദ്യ രീതി
 
ആദ്യ ഘട്ടം..
അദ്ദേഹത്തെ നമ്മൾ തള്ളൻ എന്ന് വിളിച്ചു കളിയാക്കി. സിനിമ ഇറങ്ങുന്നതുവരെ അദ്ദേഹം നന്നായി തള്ളി തള്ളി ഹിമാലയത്തിന്റെ മുകളിലേക്ക് കൊണ്ട് വെച്ചു. ദേവാസുരത്തിനു ആറാം തമ്പുരാനിൽ ഉണ്ടായതാണു മാണിക്യൻ എന്ന് പറഞ്ഞു. ഫാൻസ്‌ ആ സ്പെഷ്യൽ സന്തതിയെ കാണാൻ പുലർച്ച തന്നെ പോയി. കിട്ടിയതോ പാതി വെന്ത ഇമോഷണൽ ഡ്രാമ.
 
രണ്ടാം ഘട്ടം 
ഫാൻസ്‌ പിന്നെ ഒന്നും നോക്കിയില്ല. വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ മേനോന്റെ നെഞ്ചത്തു പൊങ്കാല കൊണ്ട് ആറാട്ട്. രാവിലെ മുതൽ ഫേസ് ബുക്കിൽ കട്ട കൂറ അഭിപ്രായങ്ങൾ. മലയാളത്തിൽ ഇന്ന് വരെ വന്നതിൽ ഏറ്റവും കൂറ ഫിലിം എന്ന ലേബൽ.
 
മൂന്നാം ഘട്ടം 
ആ അഭിപ്രായം കേട്ട് അടുത്ത കുറച്ചു പേര് ഒരു പ്രതീക്ഷയും ഇല്ലാതെ മലയാളത്തിൽ വന്ന ഏറ്റവും കൂറ ഫിലിം കാണാൻ പോകുന്നു. കണ്ടു കണ്ടു ഇറങ്ങി വരുമ്പോൾ മിക്കവരുടെയും അഭിപ്രായം. സംഭവം പറഞ്ഞ അത്ര മോശം അല്ലല്ലോ. കുറെ കുറ്റങ്ങൾ ഉണ്ടെങ്കിലും ചുമ്മാ ഒരു തവണ കാണാൻ ഉള്ളതൊക്കെ ഉണ്ട്. അവർ ഉടൻ ഫേസ് ബുക്കിൽ വന്നു കുറ്റങ്ങളെക്കാൾ നല്ലതു പറഞ്ഞു അത്യാവശ്യം നല്ല റിവ്യൂ ഇടുന്നു. മാസ്സ് സിനിമ എന്നതിൽ നിന്ന് ഫാമിലി ഇമോഷണൽ ലവ് റിവഞ്ച് ഡ്രാമ എന്ന ജോണറിലേക്കു സിനിമ എത്തുന്നു. അടുത്ത ദിവസം മുതൽ മോശം അഭിപ്രായം കേട്ടവരും ആവറേജ് അഭിപ്രായം കേട്ടവരും സിനിമയ്ക്കു പോകുന്നു..ചിലർക്ക് ആവറേജ്. ചിലർക്ക് അബോവ് ആവറേജ്. അപ്പോഴും ചിലർക്ക് മോശം.
 
നാലാം ഘട്ടം
ആദ്യത്തെ രണ്ടു ദിവസത്തെ തള്ളിച്ച കഴിഞ്ഞു. സൺ‌ഡേ. ഇനി ഫാമിലിടെ ഊഴം. മേനോൻ ഉണർന്നു. ആദ്യം പറഞ്ഞ മാസ്സ് എന്നത് പാടെ തള്ളിക്കളഞ്ഞു ശ്രീധരൻ പിള്ളയുടെ അടുത്ത വേർഷൻ ആയി രംഗത്തു വന്നു. സിനിമ ക്ലാസ് ആണ്. മാസ്സ് പ്രതീക്ഷിച്ചവർക്കു ആണ് മോശം തോന്നിയത്. ടിവിയിൽ അഭിമുഖം. പ്രസ് മീറ്റ്. കൂടെ മഞ്ജുൻറെ വിഷയം കൂടി എടുത്തു ഇട്ടു സിമ്പതി ഉണ്ടാക്കുന്നു. ഗ്യാപ്പിൽ കളക്ഷൻ തള്ളാനും മറക്കുന്നില്ല. ശനിയും ഞായറും ഇങ്ങനെ ടിവിയിൽ നിറഞ്ഞു നിന്നു. സിനിമ ഒരു ഫാമിലി മൂവി ആണെന്ന ഇമേജ് ഉണ്ടാക്കി എടുത്തു. ഇതെല്ലം കേട്ടു സിനിമ കണ്ട ഫാമിലേക്കു അത്യാവശ്യം ഇഷ്ടപ്പെട്ടു തുടങ്ങി.
 
അഞ്ചാം ഘട്ടം 
ആദ്യ ദിവസം പൊങ്കാല ഇട്ട ഫാൻസ്‌ തന്നെ മലക്കം മറിഞ്ഞു തുടങ്ങി. സിനിമയെ കരുതി കൂട്ടി ചിലർ മോശം പറയുന്നു എന്ന് ആക്കി. ചില ഫാൻസ്‌ രണ്ടാം തവണ പോയി കണ്ടു സംഭവം കുഴപ്പൂലല്ലോ എന്ന് പറഞ്ഞു തുടങ്ങി. അപ്പോഴും സിനിമയെ ലൈം ലൈറ്റിൽ നിർത്താൻ മേനോൻ ഇടയ്ക്കിടയ്ക്ക് പ്രസ് മീറ്റ് വെക്കുന്നു.. പടം ഹെവി ആണെന്ന് പറയുന്നു.
 
ഘട്ടങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കുന്നു. പക്ഷെ ഇതുവരെ ഒരു ദിവസം പോലും മലയാളി ഒടിയൻ എന്ന സിനിമയെ കുറിച്ച് പറയാതെ ഇരുന്നിട്ടില്ല. കുറ്റം ആകാം നല്ലതു ആകാം.. ഓഫീസിലും വീട്ടിലും പാർക്കിലും മാളിലും സംസാരം ഒടിയൻ തന്നെ.. ചിലരുടെ ഉള്ളിൽ തോന്നൽ.. എന്താണ് ഈ സംഭവം എന്ന് ഒന്നറിയണമല്ലോ.. എന്നാൽ ഒന്ന് കണ്ടു നോക്കാം.. ഇന്നലെ വരെ കളിയാക്കിയ ചിലരുടെ ഉള്ളിൽ സിമ്പതി നിറയുന്നു..
 
അതെ മാർക്കറ്റിംഗ് മാത്രം ഉന്നം വെക്കുന്ന മേനോൻ എന്ന ബിസിനസ്മാന് സിനിമ ഇറങ്ങി കഴിഞ്ഞിട്ടും തന്റെ മാർക്കറ്റിംഗ് ബ്രെയിൻ ഉപയോഗിച്ച് കൊണ്ടേ ഇരിക്കുന്നു.. ഒന്നും അറിയാതെ കുറ്റം പറഞ്ഞു മീഡിയയും പബ്ലിക്കും സിനിമയെ വാർത്തകളിൽ ഉയർത്തി നിർത്തുന്നു.. മേനോന്റെ ഉദ്ദേശം ഇപ്പോഴും നടക്കുന്നുണ്ട്. എത്രത്തോളം അതിൽ വിജയിക്കും എന്ന് നമുക്ക് കാത്തിരിക്കാം..
 
ഇനി ഇത് നമുക്ക് നേരെ തിരിച്ചു ആലോചിക്കാം:
 
ഇത്രയും ബജറ്റ് ഫിലിം. ഫൈനൽ മിക്സിങ് കഴിഞ്ഞു സിനിമ കണ്ട എല്ലാവരുടെയും ഉള്ളു ഒന്ന് കാളി. ഈ സ്ലോ ഡ്രാമ എങ്ങനെ കളക്ഷൻ തിരിച്ചു പിടിക്കും. ആക്ഷൻ ഒക്കെ ഉണ്ട് എന്നാലും ബജറ്റ് നോക്കുമ്പോൾ. നിരാശയിൽ അവർ ഒന്നും ചെയ്തില്ല. ഒരു ഹൈപും കൊടുത്തില്ല. സിനിമ നോർമൽ ആയി റിലീസ് ചെയ്തു. ഒന്നും അറിയാതെ ആദ്യ ഷോക്കു പോയ ഫാൻസ്‌ സിനിമയെ പൊക്കി അടിച്ചു. സംഭവം ക്ലാസും മാസ്സും ചേർന്ന ലാൽ മാജിക് ആണെന്ന്. നാലഞ്ച് ആക്ഷനും പാട്ടും vfx ഉം ചേർന്ന ദൃശ്യ വിസ്മയം. ആദ്യ ദിവസം ഫാൻസ്‌ മിക്കവരും നല്ല ഭിപ്രായം പറയുന്നു.. ഇതെല്ലം കേട്ട് അടുത്ത ദിവസം മുതൽ പ്രതീക്ഷയുടെ ഭാരത്തിൽ സിനിമയ്ക്കു പോകുന്ന സാധാരണ ആളുകൾ സിനിമ കഴിഞ്ഞു നിരാശരായി ഇറങ്ങുന്ന കാഴ്ച.. ഇതാണോ ഇത്ര വലിയ ക്ലാസും മാസ്സും.. കുറച്ചു നല്ല സീനുകൾ ഉണ്ടെങ്കിലും കുറെ കുറ്റങ്ങൾ ഉണ്ട്.. പടം പറയുന്ന അത്ര ഒന്നും ഇല്ല.. ബിലോ ആവറേജ്.. നോൺ ലീനിയർ പോരാ..
 
(ശ്രദ്ധിക്കണം സാധാരണ ആളുകൾ രണ്ടു രീതിയിൽ കണ്ടപ്പോഴും കാഴ്ച്ചാനുഭവം ഒന്ന് തന്നെ ആണ്.. പക്ഷെ പറയുന്ന രീതിയിൽ ആണ് വ്യത്യാസം.. മോശം അഭിപ്രായം കേട്ട് കണ്ടപ്പോൾ കുറ്റങ്ങളെ പൊക്കി കാണിക്കാതെ നല്ലതു മാത്രം പറയുന്നു.. അടുത്ത തവണ നല്ലതു ഉണ്ടെങ്കിലും കുറ്റങ്ങൾ മാത്രം പൊക്കി കാണിക്കുന്നു..)
 
മൂന്നാം ദിനം മുതൽ സിനിമ വീണു.. ബുക്കിംഗ് ഇല്ലാത്തതുകൊണ്ട് കളക്ഷനും ഇല്ല.. ആദ്യവാരം തന്നെ നിർമാതാവ് തകർന്നു.. 
 
ഇനി നമുക്കു വിശകലനം നടത്താം. ഫാൻസിനെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെ പറഞ്ഞു പറ്റിച്ച (വലിയ തെറ്റാണ്) മേനോൻ ഒരു നിർമാതാവിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ശരിക്കും കുറ്റകാരൻ ആണോ.. അതോ നിർമാതാവ് ചിലവാക്കിയ ക്യാഷ് എങ്ങനെയും തിരിച്ചു പിടിക്കണം എന്ന ചിന്തിയിൽ തന്റെ മാർക്കറ്റിംഗ് ബ്രെയിൻ ഉപയോഗിച്ച ഒരു ബിസിനസ് മാന് അല്ലെ.
 
ഇനിയും മേനോൻ എന്ന മാർക്കറ്റിംഗ് ബ്രെയിൻ മീഡിയയിൽ നിറഞ്ഞു നിൽക്കും.. ഇതുവരെ പറയാത്ത പലതും ചിലപ്പോൾ നാളെ പറയും.. അപ്പോഴും എല്ലാവരും ട്രോളും.. പക്ഷെ സിനിമ ഫാമിൽ എന്ന ഫാക്ടർലേക്ക് എത്തിക്കുന്നതുവരെ മേനോൻ ഈ കളി തുടരും...
 
പിന്നെ അടുത്ത സിനിമ ആയി ഇതുപോലെ തന്നെ വരും..

അനുബന്ധ വാര്‍ത്തകള്‍

Next Article