ഒടിയൻ അരങ്ങേറ്റ ചിത്രമല്ലേ, രണ്ടാമൂഴത്തിന് വേണ്ടി ഒരുപാട് പഠിച്ചിട്ടുണ്ട്, ഇനിയും പഠിക്കും: മറുപടിയുമായി ശ്രീകുമാർ മേനോൻ

തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (14:37 IST)
വളരെ വലിയ ഹൈപ്പ് നൽകി എത്തിയ ചിത്രമായ ഒടിയന് സിനിമാ പ്രേമികളെ വേണ്ടത്ര സ്വാധീനിക്കാൻ കഴിയാത്തത് വൻ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോനും അണിയറപ്രവർത്തകർക്കും സോഷ്യൽ മീഡിയയിൽ പൊങ്കാലയായിരുന്നു.
 
ഇത്തരത്തിൽ ഒരു സിനിമ ശ്രീകുമാർ മേനോൻ നൽകിയതുകൊണ്ടുതന്നെ രണ്ടാമൂഴം എന്ന ചിത്രം ഇവർ സംവിധാനം ചെയ്യേണ്ട എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. എന്നാൽ അതിന് മറുപടിയുമായി സംവിധായകൻ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
 
ശരാശരി മാര്‍ക്ക് വാങ്ങി എസ്എസ്എല്‍സിക്ക് പഠിച്ച ആളെ നിങ്ങള്‍ പഠിത്തം നിര്‍ത്തി വെല്‍ഡിംഗിന് വിടുമോ? ഇല്ലല്ലോ. അവരെ നമ്മള്‍ പ്രിഡിഗ്രിക്ക് ചേര്‍ക്കും. അതില്‍ അവര്‍ ഫസ്റ്റ് ക്ലാസ് വാങ്ങിയാലോ? റാങ്ക് വാങ്ങിച്ചോലോ? അങ്ങനെയല്ലേ നമ്മള്‍ അതിനെ കാണേണ്ടത്. ഞാന്‍ ഇപ്പോഴും ആവറേജ് സംവിധായകനാണ്. 
 
രണ്ടാമൂഴത്തിന് വേണ്ടി ഒരുപാട് പഠിക്കും, ഒരുപാട് പഠിച്ചിട്ടുണ്ട്. രണ്ടാമൂഴം വളരെ നന്നായി സംവിധാനം ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. അതിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍