ഒടിയൻ, പണികിട്ടുന്നത് മമ്മൂട്ടിക്ക്?- താക്കീതുമായി ആരാധകർ!

തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (12:47 IST)
പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോന്റെ പ്രഥമ സംവിധാനം സംരംഭമായ ഒടിയനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. മോഹൻലാലിനെ നായകനാക്കിയെടുത്ത ചിത്രത്തിന് നൽകിയ ഹൈപ്പ് കൊണ്ടുതന്നെ ഒരു മലയാള സിനിമ ആദ്യ ദിനം സ്വന്തമാക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.  
 
എന്നാൽ ഒടിയന് തൊട്ടുപിന്നാലെ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായ മധുരരാജയെ വാനോളം പുകഴ്‌ത്തി ചിത്രത്തിന്റെ സംവിധായകനായ വൈശാഖ് എത്തിയിരുന്നു. പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രത്തിനും ഹൈപ്പ് നൽകുമ്പോൾ ആരാധകർ ചെറിയ നിരാശയിലാണ്.
 
മമ്മൂട്ടി മികച്ച അഭിനേതാവാണ് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ഡാന്‍സിന്റേയും സംഘട്ടനത്തിന്റേയും പേരില്‍ ഉയര്‍ത്തുന്ന ഇത്തരം അവകാശവാദങ്ങള്‍ ചിത്രത്തിന് ഗുണത്തേക്കാളുപരി ദോഷം ചെയ്യും എന്ന് ഒടിയനെ മുന്‍നിര്‍ത്തി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുന്നത്.
 
അതേസമയം ഒടിയന് നൽകിയ ഹൈപ്പ് മറ്റ് ചിത്രങ്ങളുടെ സംവിധായകരും ബിസിനസ്സ് ടാക്‌ടിക്‌സായി ഉപയോഗിക്കണമെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. അതുകൊണ്ടുതന്നെയാണ് താക്കെതുമായി ആരാധകർ ഇപ്പോൾ രംഗത്ത് ഇറങ്ങുകയും ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍