ഒടിയനെതിരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്നും ലക്ഷ്യം ശ്രീകുമാർ മേനോനും മഞ്ജു വാര്യരും ആണെന്ന് നിര്‍മാതാവും ഫിലിം സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. ഒടിയനെ തകർക്കാൻ ശ്രമിക്കുന്നവരുടെ മുഖ്യശത്രു ശ്രീകുമാർ മേനോൻ ആണെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്.