നിവിനും ദുൽഖറും കാശ് കൊടുത്ത് വാങ്ങിയതോ ആ അവാർഡ്? സംവിധായകന്റെ ആ വാക്കുകൾ സൂചിപ്പിക്കുന്നതെന്ത്?

Webdunia
തിങ്കള്‍, 16 ജനുവരി 2017 (12:23 IST)
കാശ് കൊടുത്തും സ്വാധീനിച്ചും വര്‍ഷങ്ങള്‍ക്കു മുന്‍പേ അവാര്‍ഡ് വാങ്ങിയെടുത്തതിന്റെ വേദന ഇന്നും തന്നെ പിന്തുടരുന്നുണ്ടെന്ന് ഋഷി കപൂര്‍ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. ആത്മകഥയിലൂടെ ഇക്കാര്യം വ്യക്തമാക്കിയതോടെ സിനിമ ലോകം ഞെട്ടലിലാണ്. ഒരു പ്രശസ്ത മാസികയുടെ അവാര്‍ഡാണ് താരം പണം കൊടുത്ത് സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യമാണെങ്കിലും സംഭവം ഇപ്പോഴാണ് പുറം ലോകം അറിഞ്ഞത്. 
 
സിനിമയിലെ അവാര്‍ഡിനെക്കുറിച്ച് പണ്ടേ ചില കെട്ടുകഥകള്‍ നമ്മല്‍ കേള്‍ക്കാറുണ്ട്. ജൂറി മെമ്പര്‍മാരില്‍ താരത്തിന്റെ സുഹൃത്തുക്കളോ, അല്ലെങ്കില്‍ വേണ്ടപ്പെട്ടവരോ ഉള്ളതിനാലാണ് അവാര്‍ഡ് ലഭിച്ചത് എന്നൊക്കെയുള്ള വാർത്തകൾ ധാരാളം വന്നിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നുവരാറുണ്ട്.
 
ബോളിവുഡ് താരം ഋഷി കപൂറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സംവിധായകന്‍ സജിന്‍ ബാബു യുവതാരങ്ങളെ അധിക്ഷേപിച്ചിരിക്കുക‌യാണ്. വർഷങ്ങൾക്ക് മുമ്പേ കാശ് കൊടുത്തും, സ്വാധീനിച്ചും അവാർഡ് വാങ്ങാമെങ്കിൽ ഇന്നത്തെ അവസ്ഥ എന്തായിരിക്കും... വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയും, ദുൽഖർ സൽമാനുമൊക്കെ അവരുടെ ആത്മകഥയിൽ ഇങ്ങനെ വെളിപ്പെടുത്തുമായിരിക്കുമോ?.... സംവിധായകനായ സജിന്‍ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ചോദിച്ചിരിക്കുന്നത്.
 
മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന യുവതാരങ്ങളാണ് നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും. ഇരുവർക്കും തന്റേതായ സ്റ്റൈലുണ്ട്. കരിയറിലെ തന്നെ മികച്ച പ്രകടനങ്ങള്‍ക്കാണ് ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. സംസ്ഥാന അവാർഡു ലഭിച്ചപ്പോൾ അതിനെതിരേയും നിരവധി പേർ രംഗത്തെത്തിയിരുന്നു. സംവിധായനകന്റെ ചോദ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
 
Next Article