മമ്മൂട്ടി പരിചയപ്പെടുത്തി, ഇതെന്റെ പുതിയ നായിക!

Webdunia
തിങ്കള്‍, 16 ജനുവരി 2017 (11:05 IST)
മമ്മൂട്ടിയ്‌ക്കൊപ്പം ഒത്തിരി പുതുമുഖ നായികമാര്‍ സിനിമാ ലോകത്ത് അരങ്ങേറിയിട്ടുണ്ട്. മിക്ക ബോളിവുഡ് നായികമാരും മലയാലത്തിലെത്തിയത് മമ്മൂട്ടിയുടെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ്. മറ്റൊരു ചരിത്ര മാറ്റത്തിന് കൂടെ മമ്മൂട്ടി കാരണക്കാരനാകുകയാണ്. മമ്മൂട്ടിയുടെ നായികയായി ഭിന്നലിംഗത്തില്‍പ്പെട്ട ഒരു നടി എത്തുന്നു. മലയാളത്തിലല്ല, തമിഴില്‍. 
 
അഞ്ജലി അമീർ എന്ന ട്രാൻസ്‌ജെൻഡർ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, മമ്മൂട്ടി തന്നെ ഇക്കാര്യം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തപ്പോൾ ആരാധകർ സന്തോഷത്തിലാണ്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'ഇതാണ് നുമ്മ പറഞ്ഞ നടൻ' എന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് കീഴിൽ ലഭിച്ചിരിക്കുന്നത്.
 
''മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്. ആദ്യമായിട്ടാണ് മമ്മൂട്ടിയെ നേരിട്ട് കാണുന്നത്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് അനുഗ്രഹമാണ്. എന്നെ സഹായിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്''. അടുത്തിടെ ഒരു അഭിമുഖത്തിൽ അഞ്ജലി പറഞ്ഞതാണിത്. 
 
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പേരൻപ് എന്ന തമിഴ് ചിത്രത്തിലാണ് നായികയായി അഞ്ജലി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. തമിഴിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും, ചിത്രം മലയാളത്തിലും റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
 
Next Article