നയൻതാരയേയും ചിമ്പുവിനേയും ഒന്നിപ്പിക്കാൻ 'മാമാ'പ്പണി ചെയ്തു: സംവിധായകന്റെ തുറന്നു പറച്ചിൽ

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (10:46 IST)
തമിഴ് സിനിമ ഏറെ ചർച്ച ചെയ്ത പ്രണയവും ബ്രേക് അപും ആയിരുന്നു നയൻതാര - ചിമ്പു എന്നിവരുടേത്. ഇരുവരും ഒന്നിച്ച വല്ലവൻ എന്ന സിനിമ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വല്ലവന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നയന്‍താരയും സിമ്പുവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിന്റെ പേരില്‍ ഏറ്റവും അധികം പഴി കേട്ടിരുന്നത് സംവിധായകൻ നന്ദു ആയിരുന്നു.
 
വല്ലവന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സിമ്പുവിന്റെ അസോസിയേറ്റായിരുന്നു നന്ദു. സിമ്പുവിന്റേയും നയൻസിന്റേയും മാമയായിരുന്നു നന്ദുവെന്ന് വരെ പാപ്പരാസികൾ പറഞ്ഞു നടന്നു. അന്നത്തെ വിവാദങ്ങൾക്ക് പിന്നിലെ കാരണം തുറന്നു പറയുകയാണ് നന്ദുവിപ്പോൾ. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദു വിവാദത്തെ കുറിച്ച് തുറന്നു പറയുന്നത്.
 
'ചിമ്പുവിന്റേയും നയൻസിന്റേയും മാമയാണെന്ന വാർത്ത ഏറെ നിരാശയും സങ്കടവും ഉണ്ടാക്കി. പക്ഷേ ഒരുകണക്കിൽ അതു സത്യവുമായിരുന്നു. എന്റെ അഭിപ്രായത്തിൽ സംവിധായകർ എല്ലാവരും മാമയാണ്. മാമാപ്പണിയാണ് ചെയ്യുന്നതും. ഒരു നായകനെ ഉണ്ടാക്കുന്നു, നായികയെ ഉണ്ടാക്കുന്നു, ഇരുവരേയും തമ്മിൽ ഒന്നിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നയന്‍താരയുടെയും സിമ്പുവിന്റെയും മാമയായിരുന്നോ എന്ന ചോദ്യത്തെ ഞാന്‍ തെറ്റായി എടുക്കുന്നില്ല' - നന്ദു പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article