'പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം സന്തോഷം തന്ന സിനിമ';'ഹൃദയഹാരിയായ പ്രണയകഥ' റിവ്യവുമായി സംവിധായകന്‍ മുഹഷിന്‍

കെ ആര്‍ അനൂപ്
വെള്ളി, 17 മെയ് 2024 (09:27 IST)
'ന്നാ താന്‍ കേസ് കൊട്'ലെ സുരേശേട്ടന്റെയും സുമലത ടീച്ചറുടേയും പ്രണയകഥ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.രതീഷ് പൊതുവാള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത 
'ഹൃദയഹാരിയായ പ്രണയകഥ'ക്ക് മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിക്കുന്നത്.രാജേഷ് മാധവും ചിത്ര നായരും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയെ പ്രശംസിച്ച് സംവിധായകന്‍ മുഹഷിന്‍.'കഠിന കഠോരമീ അണ്ഡകടാഹം'ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ്.
'പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം സന്തോഷം തന്ന സിനിമ. സുധീഷ് നിങ്ങള്‍ സ്റ്റേജിലെന്നപോലെ നിറഞ്ഞാടുകയാണ്. സുധീഷില്‍ നിന്നും നാഹറിലേക്കുള്ള പരകായ പ്രവേശം. എന്തൊരു രസമാണ്. ഈ സിനിമയില്‍ എവിടെയും രാജേഷും ചിത്രയും ഇല്ല പകരം സുരേഷനെയും സുമലതയേയും മാത്രമാണ് കണ്ടത്. ഒഴുകി പോകുന്ന പോലെ എത്ര മനോഹരമായിട്ടാണ് ഓരോ സീനുകളും അടുക്കി വച്ചിരിക്കുന്നത്.. മ്യൂസിക്, പാട്ടുകളുടെ പ്ലേസിംഗ്, കോസ്റ്റ്യൂം, ആര്‍ട്ട്, ക്യാമറ അങ്ങനെ എല്ലാ മേഖലകളും... അഭിനയിച്ച മുഴുവന്‍ ആളുകളോടും സ്‌നേഹം.. ധനേഷ് ബ്രോ പ്രിയേഷ് അടിപൊളിയായിട്ടുണ്ട്.. ശരണ്യ ശരിക്കും ഞെട്ടിച്ചു.',-മുഹഷിന്‍ സിനിമ കണ്ട ശേഷം എഴുതി.
 
വന്‍ ബജറ്റില്‍ തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് കാലഘട്ടത്തിലൂടെ പറയുന്ന കഥ ചിത്രീകരിക്കാന്‍ 100 ദിവസത്തില്‍ കൂടുതല്‍ സമയമെടുത്തു. പയ്യന്നൂരാണ് പ്രധാന ലൊക്കേഷന്‍.
 
ഡോണ്‍ വിന്‍സെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ സോണി മ്യൂസിക് ആണ് വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.
സില്‍വര്‍ ബേ സ്റ്റുഡിയോസിന്റേയും സില്‍വര്‍ ബ്രോമൈഡ് പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ഇമ്മാനുവല്‍ ജോസഫ് , അജിത്ത് തലാപ്പിള്ളി എന്നിവരാണ് നിര്‍മാണം. രതീഷ് പൊതുവാളും ജെയ് കെ , വിവേക് ഹര്‍ഷന്‍ എന്നിവര്‍ സഹ നിര്‍മാതാക്കളുമാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article